Advertisement

രോഹിത് ശർമ പുറത്ത്; ഗുജറാത്തിനെതിരെ മുംബൈ ഇന്ത്യന്‍സിന് 197 റണ്‍സ് വിജയലക്ഷ്യം

March 29, 2025
6 minutes Read

ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ മുംബൈയ്ക്ക് 197 റൺസ് വിജയലക്ഷ്യം. ഗുജറാത്ത് ടൈറ്റൻസ് എട്ട് വിക്കറ്റ് നഷ്ടത്തിൽ 196 റൺസ് എടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ മുബൈക്ക് രോഹിത് ശർമയുടെയും റികിൽടണിന്റെയും വിക്കറ്റുകൾ നഷ്ടമായി. സിറാജിനാണ് രണ്ടുവിക്കറ്റും.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഗുജറാത്തിനെ സായ് സുദര്‍ശന്റെ (41 പന്തില്‍ 63) ഇന്നിംഗ്‌സാണ് ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. മികച്ച തുടക്കമായിരുന്നു ഗുജറാത്തിന് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ ഗില്‍ – സായ് സഖ്യം 78 റണ്‍സ് ചേര്‍ത്തു. ഒമ്പതാം ഓവറിലാണ് കൂട്ടുകെട്ട് പൊളിയുന്നത്.

ഗില്ലിനെ ഹാര്‍ദിക് പുറത്താക്കി.തുടര്‍ന്നെത്തിയ ബട്‌ലറും നിര്‍ണായക സംഭാവന നല്‍കി. ശുഭ്മാന്‍ ഗില്‍ (38), ജോസ് ബട്‌ലര്‍ (39) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. എട്ട് വിക്കറ്റുകള്‍ ഗുജറാത്തിന് നഷ്ടമായി. മുംബൈക്ക് വേണ്ടി ഹാര്‍ദിക് പാണ്ഡ്യ രണ്ട് വിക്കറ്റെടുത്തു. സസ്പെൻഷൻ കഴിഞ്ഞെത്തിയ ഹാർദിക് പണ്ഡ്യ മുംബൈ ടീമിനെ നയിക്കുന്നത്. മലയാളി താരം വിഘ്നേഷ് പുത്തൂർ ഇന്ന് ടീമിൽ ഇല്ല. ഇമ്പാക്ട് പ്ലെയർസിന്റെ ലിസ്റ്റിലും വിഘ്നേഷിന് ഇടമില്ല.

മുംബൈ ഇന്ത്യൻസ് ടീം

Rohit Sharma, Ryan Rickelton(w), Suryakumar Yadav, Hardik Pandya(c), Tilak Varma, Naman Dhir, Mitchell Santner, Deepak Chahar, Trent Boult, Mujeeb Ur Rahman, Satyanarayana Raju

ഗുജറാത്ത് ടൈറ്റൻസ് ടീം

Gujarat Titans: Shubman Gill(c), Sai Sudharsan, Jos Buttler(w), Sherfane Rutherford, Shahrukh Khan, Rahul Tewatia, Rashid Khan, Ravisrinivasan Sai Kishore, Kagiso Rabada, Mohammed Siraj, Prasidh Krishna

Story Highlights : IPL 2025 Mumbai Gujarat match live

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top