Advertisement

SKN 40 ലഹരി വിരുദ്ധ കേരള യാത്ര; എറണാകുളം ജില്ലയിലെ പര്യടനം രണ്ടാം ദിനം

March 29, 2025
Google News 1 minute Read

എസ്കെഎൻ 40 കേരള യാത്ര പതിനാലാം ദിനത്തിലേക്ക്. എറണാകുളം ജില്ലാ പര്യടനത്തിന്റെ രണ്ടാം ദിനം ഇന്ന് ഹൈക്കോർട്ട് വാട്ടർ മെട്രോ സ്റ്റേഷന് മുന്നിൽ നിന്ന് ഗുഡ്മോണിങ് വിത്ത് ആർ ശ്രീകണ്ഠൻ നായർ മോണിംഗ് ഷോയോടെ തുടങ്ങും. കേരള യാത്രയുടെ ഭാഗമായി 200 അമ്മമാരുമായുള്ള കടൽ യാത്ര 24 ചീഫ് എഡിറ്റർ ആർ ശ്രീകണ്ഠൻ നായർ ഫ്ലാഗ് ഓഫ് ചെയ്യും.

ലുലു മാൾ, വെണ്ണല റീജൻ കെയർ, രവിപുരം ബെന്നി ടൂർസ് ആൻഡ് ട്രാവൽസ്, ആലുവ റിച്ച് മാക്സ്, തുടങ്ങി നഗരത്തിന്റെ വിവിധ പ്രദേശങ്ങളിൽ യാത്ര പര്യടനം നടത്തും. രാത്രി ആലുവയിൽ നടക്കുന്ന പൊതുയോഗത്തോടെ ജില്ലാ പരിഗണനത്തിന്റെ രണ്ടാം ദിനം പൂർത്തിയാകും. ലഹരി വിരുദ്ധ യാത്രയ്ക്ക് ഐക്യദാർഢ്യവുമായി സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും നിരവധി സംഘടനകളും പൊതുജനങ്ങളും പരിപാടിയുടെ ഭാഗമാവും.

ലഹരിവിരുദ്ധ സന്ദേശം സമൂഹത്തിന്റെ എല്ലാ തട്ടുകളിലും എത്തിക്കുക എന്നതാണ് SKN40 കേരള യാത്രയുടെ പ്രധാന ലക്ഷ്യം. കേരളത്തിൽ സിന്തറ്റിക് ലഹരി പദാർഥങ്ങൾ ഉൾപ്പെടെ വ്യാപകമാവുകയും അക്രമങ്ങൾ കൂടുകയും ചെയ്യുമ്പോൾ, പ്രതിരോധം തീർക്കേണ്ടത് നാം ഓരോരുത്തരുടെയും കടമയാണ്. അതിനുള്ള ജനകീയ സംവാദ വേദി തുറക്കുകയാണ് ട്വന്റിഫോർ.

വിവിധ മേഖലകളിലുള്ളവരുമായി നേരിട്ട് സംവദിച്ച് സമൂഹത്തെ ഗ്രസിക്കുന്ന പ്രശ്നങ്ങൾക്ക് എതിരെ ജനകീയ മുന്നേറ്റം സാധ്യമാക്കാനുള്ള ഉദ്യമമാണ് എസ്കെഎൻ40 റോഡ് ഷോ. യുവാക്കളെ കുടുക്കുന്ന അദൃശ്യമായ ലഹരി വലയുടെ കണ്ണികള്‍ കണ്ടെത്താനും നാടിനെ വിറപ്പിക്കുന്ന അക്രമങ്ങൾ ഒഴിവാക്കാനുമുള്ള ക്രിയാത്മകമായ ചര്‍ച്ചകള്‍ റോഡ് ഷോയുടെ ഭാഗമായി നടക്കും.

ലഹരിയില്‍ നിന്ന് കുട്ടികളെ തിരികെപ്പിടിക്കാന്‍ മാതാപിതാക്കളെ അണിനിരത്തി കര്‍മപരിപാടികള്‍ ആലോചിക്കും. ഈ ഉദ്യമത്തിൽ നിങ്ങൾക്കും പങ്കുചേരാം. ആർ ശ്രീകണ്ഠൻ നായരുമായി ആശയങ്ങൾ പങ്കുവെക്കാം.

Story Highlights : SKN 40 second day at Ernakulam district

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here