‘കേരളഘടകത്തിന് പ്രശംസ; പാർട്ടിക്കുള്ളിൽ പാർലമെന്ററി താല്പര്യങ്ങൾ വർധിക്കുന്നു’; CPIM പാർട്ടി കോൺഗ്രസ് സംഘടന രേഖ

സിപിഐഎം പാർട്ടി കോൺഗ്രസ് സംഘടന രേഖയുടെ പകർപ്പ് ട്വന്റി ഫോറിന്. കേരളഘടകത്തിന് പ്രശംസ.പാർട്ടിക്കുള്ളിൽ പാർലമെന്ററി താല്പര്യങ്ങൾ വർദ്ധിക്കുന്നതായി വിമർശനം.തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ മാത്രം ആശ്രയിക്കുന്നത് പോരാട്ടങ്ങളിലൂടെ ബഹുജന അടിത്തറ കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെയുള്ള രാഷ്ട്രീയ, അടവുനയം നടപ്പിലാക്കുന്നതിന് തടസ്സമാകുന്നു. ഇത് കേഡർമാരിൽ പ്രത്യയശാസ്ത്രപരമായ അപചയത്തിലേക്ക് നയിക്കുന്നുവെന്ന് രേഖയിൽ പറയുന്നു.
ചിലർ സംഘടനാ ഐക്യത്തേക്കാൾ തിരഞ്ഞെടുപ്പ് അഭിലാഷങ്ങൾക്ക് മുൻഗണന നൽകി വിഭാഗീയതയിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് രേഖയിൽ വിമർശനം. മഹാരാഷ്ട്ര, തെലങ്കാന, രാജസ്ഥാൻ എന്നിവിടങ്ങളിൽ പാർലമെന്ററിസത്തിന്റെയും പാർലമെന്ററി അവസരവാദത്തിന്റെയും റിപ്പോർട്ടുകൾ ഉണ്ടായി. തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ പലരും സംഘടിത പാർട്ടി പ്രവർത്തനങ്ങളെ അവഗണിച്ച് അവരുടെ തിരഞ്ഞെടുപ്പ് മണ്ഡലങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്നും സംഘടന രേഖയിൽ പറയുന്നു.
സംഘടന രേഖയില്‍ വലിയ തോതിലുള്ള ആത്മവിമര്‍ശനമുണ്ട്. പാര്‍ട്ടിക്ക് മുന്നോട്ടു പോകുന്നതിനുള്ള നിര്‍ദേശങ്ങളും രേഖയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പാര്‍ട്ടിയില്‍ യുവാക്കള്‍ വരുന്നത് കുറഞ്ഞെന്നും വിദ്യാര്‍ത്ഥി സംഘടനയിലേക്ക് വിദ്യാര്‍ത്ഥികള്‍ എത്തുന്ന തോത് കുറഞ്ഞെന്നും രേഖയില്‍ പറയുന്നു. കേരളത്തിലെ പാര്‍ട്ടിയില്‍ അംഗങ്ങള്‍ക്ക് വര്‍ധനവുണ്ടായെന്ന് രേഖയില്‍ സൂചിപ്പിക്കുന്നു. പോളിറ്റ് ബ്യൂറോ അംഗങ്ങള്‍ കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ അടക്കമുള്ളവരുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തണമെന്ന് രേഖയില്‍ നിര്‍ദേശമുണ്ട്.
Read Also: ‘വഖഫ് ബില്ലിനെ എതിർത്താലും ജയിച്ചെന്ന് കരുതേണ്ട’; കോൺഗ്രസ് എംപിമാർക്കെതിരെ പോസ്റ്റർ
ഓരോ ഘടകത്തിലുമുള്ള അംഗങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഓരോ ഘട്ടത്തിലും വിലയിരുത്തലുകള്‍ നടത്തുകയും തിരുത്തലുകള്‍ ആവശ്യമായി വരികയാണെങ്കില്‍ തിരുത്തണമെന്നും രേഖയില്‍ നിര്‍ദേശമുണ്ട്. ക്യാമ്പസ് അടക്കമുള്ള ഇടങ്ങളിൽ ബിജെപി ബന്ധമുള്ള സംഘടനകൾ വർഗീയ പ്രചാരണം നടത്തുന്നു. ക്യാമ്പസുകളുടെ ജനാധിപത്യ വത്കരണത്തിനും വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പും നടത്തുന്നതിനുള്ള വിശാലമായ പ്രചാരണം പാർട്ടിയുടെ വിദ്യാർത്ഥി സംഘടന ഏറ്റെടുക്കണമെന്ന് പാർട്ടി കോൺഗ്രസ് സംഘടന രേഖയിൽ പറയുന്നു. ഹിന്ദുത്വ വര്‍ഗീയ ശക്തികള്‍ വിദ്യാര്‍ത്ഥി കളുടെ മനസിനെ ദുഷിപ്പിക്കുന്നുവെന്നും ഇതിനെ മറികടക്കാന്‍ ആവശ്യമായ പ്രചരണ പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടി ഏറ്റെടുക്കേണ്ടതുണ്ടെന്ന് രേഖയില്‍ നിര്‍ദേശിക്കുന്നു.
Story Highlights : Copy of CPIM Party Congress Organization Document
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here