കോഴിക്കോട് വളയത്ത് നിന്നും കാണാതായ യുവതിയേയും മക്കളെയും കണ്ടെത്തി

കോഴിക്കോട് വളയത്ത് നിന്ന് കാണാതായ യുവതിയേയും മക്കളെയും കണ്ടെത്തി. ഡൽഹി നിസാമുദീൻ ബസ്സ്റ്റാൻഡിൽ നിന്നുമാണ് മൂവരെയും കണ്ടെത്തിയത്. അമ്മയെയും മക്കളെയും കാണാതായ സംഭവത്തിൽ പൊലീസും ഡൽഹി കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയിരുന്നു. കുടുംബത്തിന്റെ നേതൃത്വത്തിൽ ഇന്നലെ ഡൽഹി കേന്ദ്രീകരിച്ച് തിരച്ചിൽ നടത്തിയിരുന്നു.
ഡൽഹിയിലെ നിസാമുദീൻ റെയിൽവേ സ്റ്റേഷന് സമീപത്തെ എടിഎമ്മിൽ നിന്നും പണം പിൻവലിച്ചതായും അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് യുവതിയുടെ ഭർത്താവും സഹോദരനും ഡൽഹിയിൽ എത്തി സ്വന്തം നിലയിൽ പരിശോധന നടത്തിയത്. ഇന്നലെ രാത്രിയും ഇന്ന് രാവിലെയുമായി നടത്തിയ പരിശോധനയ്‌ക്കൊടുവിലാണ് ബസ്സ്റ്റാൻഡിൽ നിന്നും ബസ് കയറുന്നതിനിടെ ആഷിദയെയും മക്കളെയും കണ്ടെത്തുന്നത്.
Read Also: കൂടൽമാണിക്യം ക്ഷേത്രത്തിലെ ജാതി വിവേചന പരാതി; കഴകം ജീവനക്കാരൻ ബി എ ബാലു രാജിവെച്ചു
യുവതി സഞ്ചരിച്ച സ്‌കൂട്ടര്‍ വടകര റെയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിച്ച നിലയിലും പൊലീസ് കണ്ടെത്തി. യുവതി ട്രെയിന്‍ ടിക്കറ്റ് എടുത്തുവെന്ന കണ്ടെത്തലിന് പിന്നാലെ ഇതര സംസ്ഥങ്ങളിലേക്ക് കൂടി പൊലീസ് അന്വേഷണം വ്യാപിച്ചിരുന്നു. ഈ മാസം 28 നായിരുന്നു അമ്മയെയും മക്കളെയും കാണാതാവുന്നത്. കുടുംബവഴക്കിനെത്തുടർന്നാണ് ഇവർ വീട്ടിൽ നിന്നും പിണങ്ങി ഇറങ്ങുന്നത്.
Story Highlights : Missing woman and children found in Kozhikode Valayam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here