Advertisement

കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോ ടാക്സി താഴ്ചയിലേക്ക് മറിഞ്ഞു; അപകടത്തിൽ ഒരു മരണം

April 8, 2025
Google News 2 minutes Read
acident

കണ്ണൂർ കേളകം മലയമ്പാടിയിൽ വാഹനാപകടം. നിയന്ത്രണം വിട്ട ഓട്ടോ ടാക്സി താഴ്ചയിലേക്ക് മറിഞ്ഞ് ഒരു മരണം. ഓടന്തോട് സ്വദേശിനിയായ പുഷ്പ (52) യാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ ഇവരെ കണ്ണൂരിലെ ആശുപത്രിയിലേക്ക് എത്തിക്കവെ വഴിമധ്യേ ആയിരുന്നു മരണപ്പെട്ടത്. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു അപകടം നടന്നത്. മരണവീട് സന്ദർശിച്ചു മടങ്ങിയ ഇവരുടെ വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെട്ട് 50 അടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു. വാഹനത്തിൽ 6 പേരായിരുന്നു ഉണ്ടായിരുന്നത്. ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലാണ് ഇവരെ പ്രവേശിപ്പിച്ചിരിക്കുന്നത്.

കഴിഞ്ഞ വർഷം നാടകപ്രവർത്തകർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട വളവിന് സമീപത്തായാണ് ഇപ്പോഴുണ്ടായ അപകടം. 2 നാടകപ്രവർത്തകരാണ് അന്നത്തെ അപകടത്തിൽ മരണപ്പെട്ടിരുന്നത്.

Story Highlights : One dead as auto taxi falls into ravine in kannur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here