Advertisement

‘സമുദായ നേതാക്കന്‍മാര്‍ സമുദായത്തിന് വേണ്ടിയാണ് പറയുന്നത്’ ; വെള്ളാപ്പളളിയെ ന്യായീകരിച്ച് ജോര്‍ജ് കുര്യന്‍

April 9, 2025
Google News 2 minutes Read
george kurian

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പളളി നടേശന്റെ മലപ്പുറം പരാമര്‍ശത്തെ ന്യായീകരിച്ച് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍. സമുദായ നേതാക്കള്‍ അവരുടെ സമുദായത്തിനു വേണ്ടി പറയുമെന്നായിരുന്നു വിഷയത്തില്‍ ജോര്‍ജ് കുര്യന്റെ പ്രതികരണം. സമുദായ നേതാക്കന്‍മാര്‍ അവരുടെ സമുദായത്തിന് വേണ്ടിയാണ് പറയുന്നത്. അതിനകത്ത് നമ്മള്‍ എന്തിനാണ് എന്തെങ്കിലും പറയുന്നത്. അവരുടെ സമുദായം വേണ്ടായെന്ന് എനിക്ക് പറയാന്‍ പറ്റുമോ? – ജോര്‍ജ് കുര്യന്‍ ചോദിച്ചു.

വഖഫ് ഭേദഗതി നിയമത്തിന് കൂടൂതല്‍ പിന്തുണ ലഭിച്ചെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു. കശ്മീര്‍ വരെ വലിയ പിന്തുണയാണ് ലഭിക്കുന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു. അടുത്തിടെ കശ്മീര്‍ സന്ദര്‍ശിച്ചിരുന്നു. അവിടുത്തെ മുസ്ലീം സമുദായത്തില്‍പെട്ടവര്‍ വഖഫ് ഭേദഗതി നിയമത്തെ പിന്തുണയ്ക്കുകയാണ് ചെയ്തത്. പാവപ്പെട്ട മുസ്ലീമുകള്‍ ഈ ബില്ലിന് അനുകൂലമാണ് – അദ്ദേഹം പറഞ്ഞു.

എസ്എന്‍ഡിപി യോഗം നിലമ്പൂര്‍ യൂണിയന്‍ നടത്തിയ ശ്രീനാരായണ കണ്‍വന്‍ഷനിലാണ് വെള്ളാപ്പള്ളി വിവാദ പരാമര്‍ശം നടത്തിയത്. മലപ്പുറം ഒരു പ്രത്യേക രാജ്യമാണെന്നും ചിലയാളുകളുടെ സംസ്ഥാനമാണെന്നുമായിരുന്നു വെള്ളാപ്പള്ളിയുടെ വാക്കുകള്‍. സ്വതന്ത്രമായി വായു ശ്വസിച്ചും അഭിപ്രായം പറഞ്ഞും ഇവിടെ ജീവിക്കാനാകില്ലെന്നും ഇവര്‍ക്കിടയില്‍ ഈഴവര്‍ ഈഴവര്‍ ഭയന്ന് ജീവിക്കുകയാണെന്നും വെള്ളാപ്പള്ളി ആരോപിച്ചിരുന്നു.

Story Highlights : George Kurian about Vellappally Natesan’s statement against Malappuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here