SKN40 കേരള യാത്ര; മലപ്പുറം ജില്ലയിലെ രണ്ടാം ദിന പര്യടനം സമാപിച്ചു

ലഹരിക്കും അക്രമത്തിനും എതിരെ ട്വന്റിഫോര്‍ ചീഫ് എഡിറ്റര്‍ ആര്‍. ശ്രീകണ്ഠന്‍ നായര്‍ നടത്തുന്ന കേരള യാത്ര മലപ്പുറം ജില്ലയില്‍ പര്യടനം തുടരുന്നു. വൈകീട്ട് മഅ്ദിന്‍ അക്കാദമിയില്‍ നടന്ന കൂട്ടായ്മയില്‍ നൂറുകണക്കിന് പേര്‍ പങ്കെടുത്തു. രാവിലെ വേങ്ങരയില്‍ നിന്ന് ആരംഭിച്ച SKN40 യില്‍ സാദിഖലി ശിഹാബ് തങ്ങളും പി.കെ കുഞ്ഞാലിക്കുട്ടിയുമുള്‍പ്പടെ കൈകോര്‍ത്തു.
വേങ്ങര സബാഹ് സ്‌ക്വയറില്‍ എത്തിയ യാത്രയുടെ ഭാഗമായി നിരവധി പേര്‍ അണിനിരന്നു. ലഹരിക്കെതിരെയുള്ള യുദ്ധത്തില്‍ ഓരോരുത്തരും സ്വയം ഭടന്‍മാരാണെന്ന് പ്രഖ്യാപിച്ചു. നിരവധി കൂട്ടായ്മകള്‍ ഐക്യദാര്‍ഢ്യവുമായി എത്തി. ശേഷം കുറ്റാളൂര്‍ എല്‍.പി സ്‌കൂളില്‍ എത്തി. പിന്നീടാണ് പാണക്കാടിന്റെ മണ്ണിലേക്കെത്തിയത്. ലഹരിയുടെ ഉറവിടം കണ്ടെത്തി നശിപ്പിക്കാന്‍ ഇതുപോലെ നാടുമുഴുവന്‍ രംഗത്തിറങ്ങണമെന്ന് സാദിഖലി തങ്ങള്‍ ആഹ്വാനം ചെയ്തു.
Read Also: ‘പിണറായി വിജയന്‍ മൂന്നാം തവണയും അധികാരത്തില്‍ എത്തും’ ; വെള്ളാപ്പള്ളി നടേശന്‍
കാരാത്തോട് ജി.എം.എല്‍.പി സ്‌കൂളില്‍ വച്ച് പി.കെ കുഞ്ഞാലിക്കുട്ടി എസ് കെ. എന്നിനെ സ്വീകരിച്ചു. പിന്നീട് മാഅദിന്‍ അക്കാദമിയില്‍ SKN40 യുടെ മാതൃക തീര്‍ത്ത് ഒട്ടനവധി വിദ്യാര്‍ത്ഥികള്‍ അണിചേര്‍ന്നു. ട്വന്റിഫോര്‍ നിര്‍ദേശിക്കുന്ന ലഹരിക്ക് അടിമയായ ഇരുപത്തിനാല് പേര്‍ക്ക് മിന്‍ഹാര്‍ ഡിഅഡിക്ഷന്‍ സെന്ററില്‍ സൗജന്യ ചികിത്സ നല്‍കുമെന്ന് മഅദിന്‍ ചെയര്‍മാന്‍ ഇബ്രാഹിം ഖലീല്‍ ബുഖാരി തങ്ങള്‍.ഈ മാസം ഇരുപതിന് കോഴിക്കോട് നടക്കുന്ന യാത്രയുടെ സമാപന സമ്മേളനം വന്‍ വിജയമാക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
മലപ്പുറം മേല്‍മുറി സെവന്‍സ് ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ ലഹരിക്കെതിരെയുള്ള കേരള യാത്രയ്ക്ക് വ്യത്യസ്തമായ ഐക്യദാര്‍ഢ്യ പ്രഖ്യാപനം നടന്നന്നു. ഫുട്‌ബോളാണ് ലഹരിയെന്ന് പ്രഖ്യാപിച്ച് SKN40 യില്‍ നന്മയുടെ വെളിച്ചം തെളിയിച്ച് ആയിരങ്ങള്‍ അണിചേര്‍ന്നു. ലഹരിയെന്ന ഇരുട്ടിനെതിരെ പോരാട്ടത്തിന്റെ വെളിച്ചം ഗ്യാലറി നിറച്ചു.
നാളെ രാവിലെ ഏഴ് മണിയ്ക്ക് മഞ്ചേരിയില്‍ നിന്ന് യാത്രയുടെ ജില്ലയിലെ മൂന്നാം ദിനം ആരംഭിക്കും. ഇന്ദിരാ ഗാന്ധി ബസ് സ്റ്റാന്റില്‍ നിന്ന് ആരംഭിക്കുന്ന യാത്ര 8.30 ഓടെ മഞ്ചേരി ബോയ്‌സ് സ്‌കൂള്‍ ഗ്രൗണ്ടില്‍ എത്തും. അവിടെ വെച്ച് ഗ്യാലക്‌സി തെക്കുംപുറം ഫിഫ മഞ്ചേരിയുടെ ജേഴ്‌സി ലോജിംഗ് നടക്കും. 11 മണിയ്ക്ക് വണ്ടൂര്‍ സഹ്യ കോളേജില്‍ എസ്‌കെഎന്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കും. ഉച്ചയ്ക്ക് ശേഷം ചുങ്കത്തറ മാര്‍ത്തോമ കോളേജിലും ശേഷം കൊണ്ടോട്ടി കൊട്ടുകര പി.പി.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും ലഹരിയ്‌ക്കെതിരെയുള്ള വാക്കുകളുമായി കേരളയാത്ര എത്തിചേരും.
Story Highlights : SKN40 Kerala Yathra at Malappuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here