SKN40 കേരള യാത്ര; വയനാട് ജില്ലയിലെ ഇന്നത്തെ പര്യടനം പൂർത്തിയായി

ലഹരിയ്ക്കും അക്രമത്തിനും എതിരെ ട്വന്റിഫോർ ചീഫ് എഡിറ്റർ ആർ ശ്രീകണ്ഠൻ നായർ നയിക്കുന്ന കേരള യാത്ര വയനാട് ജില്ലയിൽ. പുൽപള്ളി സീതാദേവി ലവകുശ ക്ഷേത്ര പരിസരത്ത് നിന്ന് ആരംഭിച്ച യാത്ര, സെന്റ് ജോർജ് മലങ്കര കത്തോലിക്കാ പള്ളിയിലും ബാവലി മഖാം ഉറൂസിലും മാനന്തവാടിയിലും പര്യടനം പൂർത്തിയാക്കി. ജനപ്രതിനിധികൾ ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ യാത്രയുടെ ഭാഗമായി.
വിഷുവും ഈസ്റ്ററും ഇങ്ങെത്തി. ആഘോഷത്തിനൊരുങ്ങുന്ന വയനാട്ടിലേക്ക് എസ്കെഎൻ ഫോർട്ടി കേരള യാത്ര എത്തിയപ്പോൾ ആവേശം വാനോളം.ശ്രീ സീതാദേവി ലവ കുശ ക്ഷേത്ര പരിസരത്ത് നിന്നാണ് യാത്രയുടെ ആദ്യ ദിന പര്യടനം ആരംഭിച്ചത്. 9:30 ഓടെ പുൽപ്പള്ളി സെന്റ് ജോർജ് മലങ്കര കത്തോലിക്ക പള്ളിയിൽ യാത്ര എത്തി. ഓശാന ഞായറിന്റെ കുരുത്തോല വാഴ് വിൽ ആയിരുന്നു വിശ്വാസികൾ. ആശംസ അറിയിച്ച ഫാദർ ചാക്കോ ചേലപ്പറമ്പ് യാത്രക്ക് സഭയുടെ പൂർണ്ണ പിന്തുണയും പ്രഖ്യാപിച്ചു.
വയനാടിന്റെ സാഹോദര്യം വിളിച്ചോതുന്ന ബാവലി മഖാമിലും യാത്ര എത്തി. ബാവലി ചെക്ക് പോസ്റ്റിൽ ലഹരിക്ക് എതിരെ മനുഷ്യ മതിൽ. വൈകുന്നേരം 4:30 ഓടെ മാനന്തവാടി ഗാന്ധി പാർക്കിലും യാത്ര എത്തി. ലഹരി പിടികൂടുന്നതുമായി ബന്ധപ്പട്ട് മോക് ഡ്രില്ലും അരങ്ങേറി. ലഹരിക്ക് എതിരെ മാനന്തവാടിയിൽ എന്ന നാട് ഒന്നാകെ ഒന്നിച്ചു. നാളെ സുൽത്താൻ ബത്തേരിയിൽ നിന്ന് യാത്ര പ്രയാണം തുടങ്ങും.
Story Highlights : SKN40 Kerala Yatra Wayanad district
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here