Advertisement

SKN40 കേരള യാത്ര വയനാട്ടില്‍ പര്യടനം പൂര്‍ത്തിയാക്കി; വിഷുദിനത്തില്‍ ലഹരിക്കെതിരായ പോരാട്ടത്തില്‍ അണിനിരന്നത് നൂറുകണക്കിന് ആളുകള്‍

April 14, 2025
2 minutes Read
skn 40 (2)

ലഹരിക്കും അക്രമത്തിനുമെതിരെ ട്വന്റിഫോര്‍ ചീഫ് എഡിറ്റര്‍ ആര്‍ ശ്രീകണ്ഠന്‍ നായര്‍ നയിക്കുന്ന SKN40 കേരള യാത്ര വയനാട്ടില്‍ പര്യടനം പൂര്‍ത്തിയാക്കി. വിഷുദിനത്തില്‍ നൂറുകണക്കിന് ആളുകളാണ് ലഹരിക്കെതിരായ പോരാട്ടത്തില്‍ അണിനിരന്നത്.

ഇന്ന് സുല്‍ത്താന്‍ ബത്തേരി ഗണപതി വട്ടം ക്ഷേത്രത്തില്‍ നിന്നാരംഭിച്ച യാത്ര അസംഷന്‍ ഫൊറോന പള്ളി വരെ രാവിലെ തന്നെ പര്യടനം നടത്തി. ലഹരി സമൂഹത്തെ എങ്ങനെ നശിപ്പിക്കുന്നു എന്ന് തുറന്ന് കാട്ടുന്നതായിരുന്നു യുവകലാ സാഹിതിയും ഇപ്റ്റ വയനാടും ചേര്‍ന്ന് ഒരുക്കിയ ‘കുരുതി’ എന്ന നാടകം. ബത്തേരി നഗരത്തിന്റെ ഭംഗി കെടാതെ കാത്ത് സൂക്ഷിക്കുന്ന ശുചീകരണ തൊഴിലാളികള്‍ക്ക് ട്വന്റിഫോര്‍ ആദരമര്‍പ്പിച്ചു.

Read Also: SKN 40 കേരളയാത്ര; ഇന്ന് സുൽത്താൻ ബത്തേരിയിൽ, കൽപ്പറ്റയിൽ സമാപനം

തുടര്‍ന്ന് ലഹരിക്ക് എതിരെയുള്ള സൈക്കിളിംഗ് അസോസിയന്റെ റൈഡ് എസ്‌കെഎന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. അമ്പലവയല്‍ ലൈഫ് കെയര്‍ വളണ്ടിയര്‍മാരും ഓട്ടോ തൊഴിലാളികളും തുടങ്ങി നിരവധി കൂട്ടായ്മകള്‍ ലഹരിക്കെതിരായ പോരാട്ടത്തില്‍ അണി ചേര്‍ന്നു. ബത്തേരി നഗരസഭയുടെ ഹാപ്പി ഫെസ്റ്റില്‍ നൂറുകണക്കിന് ആളുകളാണ് SKN40ക്ക് പിന്തുണ അറിയിച്ചെത്തിയത്.

മീനങ്ങാടി കമ്മ്യൂണിറ്റി ഹാളില്‍ നിരവധി അമ്മമാരും യുവതികളും ലഹരി വിരുദ്ധ യാത്രയുടെ ഭാഗമായി. മജീഷ്യന്‍ ശശി താഴത്ത് വയല്‍ ലഹരിക്ക് എതിരെ മാജിക് അവതരിപ്പിച്ചു. മുട്ടില്‍ WMO ഓര്‍ഫനേജിലും യാത്ര എത്തി. കല്‍പ്പറ്റയില്‍ സിനിമ താരം അബു സലിം ലഹരിക്കെതിരായ പോരാട്ടത്തിന് പിന്തുണയുമായി എത്തി. ലഹരിക്കെതിരെ യാത്രനടത്തി ബോധവത്കരിക്കുന്നതിനായി എത്തിയ എസ്‌കെഎന്നിനെ അഭിനന്ദിക്കുന്നതായി അബു സലിം പറഞ്ഞു. യാത്രയെ ടി സിദ്ദിിഖ് എംഎല്‍എ അഭിനന്ദിച്ചു. യാത്ര നാളെ കോഴിക്കോട് ജില്ലയിലേക്ക് കടക്കും.

Story Highlights : SKN40 Kerala Yathra completed in Wayanad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top