Advertisement

ഹരിയാന ഭൂമി ഇടപാട് കേസ്; റോബര്‍ട്ട് വാദ്ര ഇ ഡി ചോദ്യം ചെയ്യലിന് ഹാജരായി, കേസ് കെട്ടിച്ചമച്ചതെന്ന് പ്രതികരണം

April 15, 2025
Google News 8 minutes Read
vandra

ഹരിയാന ഷിക്കോപൂര്‍ ഭൂമി ഇടപാട് കേസിൽ പ്രിയങ്ക ഗാന്ധി എം പിയുടെ ഭർത്താവ്
റോബർട്ട് വാദ്ര വീണ്ടും ഇ ഡിക്ക് മുന്നിൽ. കേസിൽ ഹാജരാകണമെന്ന് കാട്ടി ഇ ഡി നോട്ടീസ് അയച്ചതിന് തൊട്ട് പിന്നാലെയാണ് വാദ്ര ഡൽഹിയിലെ ഇ ഡി ഓഫീസിൽ ചോദ്യം ചെയ്യലിനായി ഹാജരാകുന്നത്. ഇതേ കേസിൽ രണ്ടാം തവണയാണ് റോബർട്ട് വാദ്രയ്ക്ക് ഇ ഡി നോട്ടിസ് നൽകുന്നത്.

ഭൂമി ഇടപാടിൽ കള്ളപ്പണം വെളുപ്പിക്കലിൽ അന്വേഷണവുമായി ബന്ധപ്പെട്ട് ഇ ഡിക്ക് കൂടുതൽ ചോദ്യം ചെയ്യുന്നതിനാണ് ഹാജരാകാൻ ആവശ്യപ്പെട്ടത്. ആരോപണങ്ങൾ നിഷേധിച്ചുകൊണ്ടായിരുന്നു വാദ്ര ഇ ഡി ഓഫീസിൽ കാൽനടയായി എത്തിയത്. “ഇ ഡി കേസ് രാഷ്ട്രീയ പകപോക്കൽ ആണ്. തനിക്കെതിരായ രേഖകൾ ഇ ഡി കെട്ടിച്ചമച്ചതാണെന്നും രാജ്യത്തിന് അനുകൂലമായി സംസാരിക്കുമ്പോൾ തന്നെ അടിച്ചമർത്താനാണ് ശ്രമിക്കുന്നത് എല്ലായ്‌പ്പോഴും എല്ലാ ഉത്തരങ്ങളും നൽകിയിട്ടുണ്ട്, അത് തുടരുന്നു” എന്നും വാദ്ര ചോദ്യം ചെയ്യലിന് ഹാജരാക്കവേ പ്രതികരിച്ചു.

Read Also: മെഹുൽ ചോക്സിയുടെ അറസ്റ്റ്; ഇന്ത്യൻ സംഘത്തിൽ നിയമ വിദഗ്ദരും

2008-ൽ വാദ്രയുടെ കമ്പനിയായ സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റി ഗുഡ്ഗാവിലെ ഷിക്കോപൂർ ഗ്രാമത്തിൽ ഏകദേശം മൂന്ന് ഏക്കർ ഭൂമി ഓംകാരേശ്വർ പ്രോപ്പർട്ടീസിൽ നിന്ന് 7.5 കോടി രൂപയ്ക്ക് വാങ്ങിയിരുന്നു. തുടർന്ന് വാദ്രയുടെ കമ്പനി ഈ ഭൂമിയുടെ 2.71 ഏക്കർ 58 കോടി രൂപയ്ക്ക് ഹരിയാനയിലെ തന്നെ റിയൽ എസ്റ്റേറ്റ് ഭീമനായ ഡിഎൽഎഫിന് വിറ്റു. ഈ വരുമാനം ഒരു കള്ളപ്പണ പദ്ധതിയുടെ ഭാഗമാണെന്ന് സംശയിക്കുന്നതിനാലാണ് ഇ ഡി അന്വേഷണം ആരംഭിച്ചത്.

Story Highlights : Haryana land deal: Robert Vadra at ED office after fresh summons

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here