Advertisement

മാസപ്പടി കേസ്; SFIO കുറ്റപത്രത്തിന്റെ പകർപ്പ് ഇ ഡിക്ക് കൈമാറി

April 15, 2025
Google News 2 minutes Read
ed (1)

മാസപ്പടി കേസിലെ എസ് എഫ് ഐ ഒ കുറ്റപത്രം ഇ ഡിയ്ക്ക് കൈമാറി. എറണാകുളം അഡീഷണൽ സെഷൻസ് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. കുറ്റപത്രം ആവശ്യപ്പെട്ട് ഇഡി അപേക്ഷ നൽകിയിരുന്നു.

മാസപ്പടിക്കേസിൽ 2024 മാർച്ചിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ECIR രജിസ്റ്റർ ചെയ്തിരുന്നു. സിഎംആർഎൽ, കെ എസ് ഐ ഡി സി ഉദ്യോഗസ്ഥരെ തുടർന്ന് വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയും ചെയ്തു. എന്നാൽ എസ്എഫ്ഐഒ അന്വേഷണം നടക്കുന്ന പശ്ചാത്തലത്തിൽ ഇ ഡി നീക്കങ്ങൾക്ക് വേഗം കുറഞ്ഞു. പക്ഷേ അടുത്തിടെ എസ് എഫ് ഐ ഒ കുറ്റപത്രം സമർപ്പിച്ചതിനു പിന്നാലെ ഇഡി തങ്ങളുടെ കേസും പൊടി തട്ടിയെടുത്തു. കുറ്റപത്രം പരിശോധിച്ച ശേഷം പ്രതിപ്പട്ടികയിലുള്ള ആളുകളെ ചോദ്യം ചെയ്യുന്നതിലേക്ക് ഇ ഡി കടക്കും. ഇ ഡി കൊച്ചി യൂണിറ്റ് ഡെപ്യൂട്ടി ഡയറക്ടർ സിനി ഐ ആർ എസിൻ്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

Read Also:ഇത്രയും നാൾ ആരും കോളനിയിലേക്ക് വന്നില്ലലോ, പെട്ടെന്ന് പോസ്റ്റുമോർട്ടം ചെയ്യണം’; മൃതദേഹം കൊണ്ടുപോകുന്നത് തടഞ്ഞ എംപിക്കെതിരെ അംബികയുടെ ബന്ധുക്കൾ

നേരത്തെ മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട ഇടപാടിൽ എസ്എഫ്ഐഒ സമർപ്പിച്ച കുറ്റപത്രത്തിൽ വിചാരണ കോടതി കേസെടുത്തിരുന്നു. സൂക്ഷ്മ പരിശോധന പൂർത്തിയാക്കി കുറ്റപത്രം എറണാകുളം അഡീഷണൽ സെഷൻ ഏഴാം നമ്പർ കോടതിയാണ് സ്വീകരിച്ചത്. അടുത്ത ആഴ്ചയോടെ വീണ, ശശിധരൻ കർത്ത തുടങ്ങി 13 പേർക്കെതിരെ കോടതി സമൻസ് അയക്കും. തുടർന്ന് കുറ്റപത്രത്തിൽ പേരുള്ളവർ അഭിഭാഷകൻ വഴി കോടതിയിൽ ഹാജരാകേണ്ടിവരും.

Story Highlights : Masapadi case; SFIO hands over copy of chargesheet to ED

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here