Advertisement

SKN40 കേരള യാത്രയിൽ അണിചേർന്നത് നൂറുകണക്കിന് ആളുകൾ; കണ്ണൂരിലെ ആദ്യദിന പര്യടനം പൂർത്തിയായി

April 17, 2025
Google News 2 minutes Read

SKN 40 കേരള യാത്രയുടെ കണ്ണൂരിലെ ആദ്യദിന പര്യടനം സമാപിച്ചു. ധർമടം ചിറക്കുനിയിൽ നടന്ന സമാപന പരിപാടിയോടെ ദിവസത്തെ പരിപാടികൾ അവസാനിച്ചു. പര്യടന കേന്ദ്രങ്ങളിൽ നൂറുകണക്കിന് പേർ യാത്രയിൽ പങ്കെടുത്തു.

കടത്തനാടൻ പോരാട്ട ചരിത്രം ഉള്ള തലശേരിയുടെ മണ്ണ് SKN 40 യാത്രയെ ഹൃദയത്തോട് ചേർത്തുപിടിച്ചു. മുനിസിപ്പൽ സ്റ്റേഡിയത്തിൽ നിന്ന് ആരംഭിച്ച മോണിംഗ് ഷോ ജനപങ്കാളിത്തം കൊണ്ട് ലഹരി വ്യാപനത്തിനെതിരെയുള്ള ശക്തമായ സന്ദേശമായി മാറി.

തലശേരി മാർക്കറ്റിന് സമീപമുള്ള ലഹരി മാഫിയയുടെ കേന്ദ്രത്തിലേക്ക് SKN 40 യാത്ര സംഘം നേരിട്ട് എത്തി അവിടെ നിലനിൽക്കുന്ന അവസ്ഥ പുറംലോകത്തെ കാണിച്ചു. ലഹരിക്കെതിരായ യാത്രയിൽ തലശേരി അതിരൂപതയും പങ്കാളിയായി. ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ നേതൃത്വത്തിലായിരുന്നു SKN യാത്രയെ സ്വീകരിച്ചത്.

ഗവ. ബ്രണ്ണൻ സ്കൂളിൽ വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും യാത്രയിൽ പങ്കെടുത്തു. പാനൂർ പി.ആർ. മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പരിപാടിയിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ വലിയൊരു വിഭാഗം പങ്കാളികളായി. കളരി പയറ്റും, ലഹരി വിരുദ്ധ സന്ദേശം ഉൾക്കൊള്ളുന്ന വിദ്യാർത്ഥികളുടെ കലാപരിപാടികളും ശ്രദ്ധേയമായി.നരിക്കുനിയിലെ സമാപന പരിപാടിയും പൊതുജനങ്ങളുടെ പങ്കാളിത്തം കൊണ്ടു ശ്രദ്ധേയമായി.

Story Highlights : SKN40 Kerala Yathra in Kannur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here