‘ഷൈൻ ടോം ചാക്കോ ഭരണം മാറിയതൊന്നും അറിഞ്ഞിട്ടില്ലെന്നാണ് തോന്നുന്നത്’: എ എ റഹീം എംപി 24 നോട്

ഷൈൻ ടോം ചാക്കോ സമൂഹത്തിന് നൽകുന്നത് നല്ല സന്ദേശമല്ലെന്ന് എ എ റഹീം എംപി 24 നോട്. സിനിമയിലെ ഒരു സെലിബ്രിറ്റി സ്റ്റാറ്റസ് ഉള്ള ആൾ എന്ന നിലയിൽ ഉത്തരവാദിത്വത്തോടെ പെരുമാറേണ്ടതുണ്ട്.
ലഹരിക്കെതിരെയുള്ള വലിയ പോരാട്ടം സംസ്ഥാനത്ത് ശക്തിപ്പെട്ടു കൊണ്ടിരിക്കുന്നു.മുഖ്യമന്ത്രി തന്നെ ഈ പോരാട്ടത്തിന് നേതൃത്വം നൽകുന്നു. സിനിമയിൽ പ്രവർത്തിക്കുന്നവർക്ക് അതിന്റേതായ ഉത്തരവാദിത്തമുണ്ട്.
ഒട്ടേറെ പേരുടെ പേരുകൾ ഈ ഗണത്തിൽ പെട്ടവരായി പറഞ്ഞു കേൾക്കുന്നുണ്ട്. അങ്ങനെയുള്ളവരെ എല്ലാം നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ കെൽപ്പുള്ള ഒരു സർക്കാരാണ് കേരളം ഭരിക്കുന്നത്. ഷൈൻ ടോം ചാക്കോ ഭരണം മാറിയതെന്നും അറിഞ്ഞിട്ടില്ലെന്നാണ് തോന്നുന്നത്.
കേരളത്തിലെ സിനിമാ മേഖലയുടെ പൊതു നിലപാട് എന്താണ്. ആരൊക്കെയാണ് ലഹരി ഉപയോഗിക്കുന്നത് എന്ന് അറിഞ്ഞുകൂടാത്തതല്ലല്ലോ. മയക്കുമരുന്ന് ഉപയോഗിക്കുന്നവർക്കെതിരെ നിലപാടെടുക്കാൻ എന്തുകൊണ്ടാണ് സിനിമാ മേഖലയിലുള്ളവർക്ക് കഴിയാതെ പോകുന്നതെന്ന് എ എ റഹീം ചോദിച്ചു.
ലഹരി ഉപയോഗിക്കുന്നവർക്ക് സ്ഥാനമില്ലെന്ന് പറയാൻ സിനിമാ മേഖലയ്ക്ക് സാധിക്കേണ്ടിയിരിക്കുന്നു. ഇക്കാര്യത്തിൽ സിനിമ മേഖലയിലെ സംഘടനകൾ നിലപാട് പറയണമെന്നും അദ്ദേഹം വ്യക്തമാക്കി.
Story Highlights : a a rahim critizise shine to chacko
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here