Advertisement

ജെ ഡി വാൻസിന്റെ ഇന്ത്യാ സന്ദർശനം: ഉഭയകക്ഷി സൗഹൃദം ശക്തിപ്പെടുത്തുന്നതിൽ നിർണായകം

April 20, 2025
Google News 2 minutes Read

നാല് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തുന്ന അമേരിക്കൻ വൈസ് പ്രസിഡണ്ട് ജെ ഡി വാൻസ്, ഡൽഹി ജയ്പൂർ ആഗ്ര എന്നിവിടങ്ങൾ സന്ദർശിക്കും. ഏപ്രിൽ 21 തിങ്കളാഴ്ച മുതൽ ഏപ്രിൽ 24 വരെയാണ് സന്ദർശനം. നാളെ രാവിലെ പാളം എയർപോർട്ട് സ്റ്റേഷനിൽ എത്തുന്നത് അദ്ദേഹത്തെ വിദേശകാര്യമന്ത്രാലയം സ്വീകരിക്കും.

നാളെ വൈകിട്ട് ആറരയോടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. രണ്ടാം ദിനം ജയ്പൂരിലേക്ക് പോകും. മൂന്നാം ദിനം ആഗ്രയും സന്ദർശിക്കും. ഏപ്രിൽ 24ന് രാവിലെ 6.40 ഓടെ ഇദ്ദേഹം ഇന്ത്യയിൽ നിന്നും മടങ്ങും.

ഇരു രാജ്യങ്ങൾക്കും ഇടയിലെ താരിഫ് അടക്കമുള്ള വിവിധ വിഷയങ്ങൾ ഈ സന്ദർശനത്തിൽ ചർച്ചയാകും. ഇരു രാജ്യങ്ങൾക്കും ഇടയിലെ ഉപയോഗക്ഷി സൗഹൃദബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ ഈ ഉന്നത തല സംഘത്തിന്റെ സന്ദർശനം കൊണ്ട് സാധിക്കുമെന്നാണ് വിദേശകാര്യമന്ത്രാലയത്തിന്റെ പ്രതീക്ഷ.

കുടുംബസമേതം ആണ് ജെ ഡി വാൻസ് ഇന്ത്യയിലേക്ക് എത്തുന്നത്. ഏപ്രിൽ 18 മുതൽ 21 വരെ ഇറ്റലിയാണ് സംഘം ആദ്യം സന്ദർശിച്ചത്. ഇറ്റലിയിൽ നിന്നാണ് അമേരിക്കൻ വൈസ് പ്രസിഡണ്ടും കുടുംബവും ഉദ്യോഗസ്ഥ സംഘവും ഇന്ത്യയിലേക്ക് എത്തുന്നത്.

Story Highlights : JD Vance to cover Jaipur Delhi and Agra during his four day visit to India

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here