Advertisement

പിവി അൻവറിന്റെ UDF പ്രവേശനം: ‘അനിവാര്യമായ ദുരന്തങ്ങളെ അവർ നേരിടട്ടെ’; പരിഹസിച്ച് എം സ്വരാജ്

April 22, 2025
Google News 2 minutes Read

പിവി അൻവറിന്റെ യുഡിഎഫ് പ്രവേശനത്തെ പരിഹസിച്ച് സിപിഐഎം നേതാവ് എം സ്വരാജ്. അനിവാര്യമായ ദുരന്തങ്ങളെ അവർ നേരിടട്ടെ എന്ന് എം സ്വരാജ് ട്വന്റിഫോറിനോട് പറഞ്ഞു. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് സ്ഥാനാർത്ഥി നിർണയം കീറാമുട്ടിയല്ല. ഉപതെരഞ്ഞെടുപ്പിൽ സർക്കാരിന്റെ പ്രവർത്തനങ്ങൾ മാത്രമല്ല ചർച്ചയാവുകയെന്നും എം സ്വരാജ് പറഞ്ഞു.

ഇടതുപക്ഷത്തിന് സ്ഥാനാർത്ഥിയെ കിട്ടാനില്ല എന്നുള്ളത് വലിയ തമാശ. യുഡിഎഫിന്റെ ജാള്യത മറയ്ക്കാനുള്ള ശ്രമം മാത്രമാമെന്ന് എം സ്വരാജ് പറഞ്ഞു. എന്ന് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലും സർവ്വസജ്ജമാണ്. പല പേരുകളും ഉയരുന്നത് വാർത്താ കൗതുകം മാത്രം. ഉപതെരഞ്ഞെടുപ്പിൽ എല്ലാ കാര്യങ്ങളും ചർച്ചയാകുമെന്ന് എം സ്വരാജ് ട്വന്റിഫോറിനോട് പറഞ്ഞു.

Read Also: ‘പിവി അൻവറിനെ അവഗണിച്ച് UDF മുന്നോട്ട് പോകില്ല; നിലമ്പൂരിലേത് അഭിമാനകരമായ പോരാട്ടം’; പി അബ്ദുൽ ഹമീദ്

അതേസമയം പിവി അൻവറിന്റെ യുഡിഎഫ് പ്രവേശനം അനിശ്ചിതത്വത്തിൽ തുടരുകയാണ്. തൃണമൂൽ വഴി യുഡിഎഫിലേക്കുള്ള പ്രവേശനം അം​ഗീകരിക്കില്ലെന്നാണ് കോൺ​ഗ്രസ് നേതാക്കൾ പറയുന്നത്.

Story Highlights : M Swaraj mocks PV Anwar’s entry into UDF

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here