‘മോദി മികച്ച നേതാവ്, ഇന്ത്യയുമായുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ ആഗ്രഹം’; ജെ.ഡി വാൻസ്

ഇന്ത്യയുമായുള്ള ബന്ധം കൂടുതൽ ശക്തിപെടുത്താൻ ആഗ്രഹിക്കുന്നുവെന്ന്
യു എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ്. ഇന്ത്യയുടെ ആതിഥ്യ മര്യാദയ്ക്കും ഊഷ്മളമായ സ്വീകരണത്തിനും നന്ദി. പ്രധാനമന്ത്രി ഒരു മികച്ച നേതാവാണെന്നും ജെ.ഡി വാൻസ് പറഞ്ഞു. ഇന്ത്യ – യുഎസ് വ്യാപാര കരാറിലെ പുരോഗതിയെ പ്രധാനമന്ത്രി നരേന്ദ്രമോദിയും യു എസ് വൈസ് പ്രസിഡന്റ ജെ.ഡി വാൻസും സ്വാഗതം ചെയ്തു. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം യു എസ് വൈസ് പ്രസിഡൻറ് ജെ.ഡി വാൻസും കുടുംബവും ജയ്പൂരിലേക്ക് യാത്രതിരിച്ചു. ജയ്പൂരിലെ ആംബർ കോട്ടയിൽ വാൻസും കുടുംബവും സന്ദർശനം നടത്തി.
ഊര്‍ജം, പ്രതിരോധം, തന്ത്രപ്രധാനമായ സാങ്കേതികവിദ്യകള്‍ എന്നിവയിലുള്ള സഹകരണം തുടരാനും ചര്‍ച്ചയില്‍ തീരുമാനമായി. യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനുള്ള ആശംസയും മോദി കൈമാറി. ഈ വര്‍ഷം ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ട്രംപ് എത്തുമെന്നാണ് കരുതുന്നത്.
തന്റെ വസതിയിലെത്തിയ ജെ ഡി വാന്‍സിനും ഉഷ വാന്‍സിനും കുഞ്ഞുങ്ങള്‍ക്കും ഊഷ്മളമായ സ്വീകരണമാണ് പ്രധാനമന്ത്രി നല്‍കിയത്. ഉഷ വാന്‍സുമായും പ്രധാനമന്ത്രി സംസാരിച്ചു. കുട്ടികളെ ഓമനിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. മൂന്ന് പേര്‍ക്കും മയില്‍പീലികള്‍ പ്രധാനമന്ത്രി സമ്മാനിക്കുകയും ചെയ്തു.
Story Highlights : PM Modi, Vance Hail Progress In India-US Trade Talks
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here