Advertisement

പാകിസ്താൻ വ്യോമപാത അടച്ചു; റൂട്ട് മാറ്റം പ്രഖ്യാപിച്ച് ഇന്ത്യൻ എയർലൈനുകൾ

7 days ago
2 minutes Read

പാകിസ്താൻ വ്യോമ പാതാ അടച്ചതിന് പിന്നാലെ ഇന്ത്യൻ വിമാന കമ്പനികൾ യാത്രക്കാർക്ക് മുന്നറിയിപ്പുകൾ പുറത്തിറക്കി. പാക്കിസ്ഥാന് മുകളിലൂടെയുള്ള വഴി ഒഴിവാക്കി പുതിയ റൂട്ട് തെരഞ്ഞെടുക്കുക വഴി യാത്ര സമയത്തിൽ മാറ്റം ഉണ്ടാകും.

നിലവിലെ സാഹചര്യത്തിൽ യാത്രക്കാർക്ക് ഉണ്ടാവുന്ന ബുദ്ധിമുട്ടിൽ വിമാന കമ്പനികൾ ഖേദം രേഖപ്പെടുത്തി. നേരത്തെ സൗദി സന്ദർശനം വെട്ടിച്ചുരുക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദി പാക് വ്യോമ പാത ഒഴിവാക്കിയാണ് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയത്.

ഇന്ത്യ സ്വീകരിച്ച നയതന്ത്ര നടപടികള്‍ക്കു അതേ രീതിയില്‍ തിരിച്ചടിച്ചടിക്കാനാണ് പാകിസ്ഥാന്റെ തീരുമാനം. ഇന്ത്യന്‍ പൗരന്മാര്‍ക്കുള്ള വീസ മരവിപ്പിച്ചു. ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് ഇനി പാക് വ്യോമപാത ഉപയോഗിക്കാന്‍ അനുമതിയില്ല. നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം മുപ്പതായി വെട്ടിക്കുറയ്ക്കുകയും ചെയ്തു. സിംല കരാര്‍ അടക്കം ഇന്ത്യയുമായുള്ള എല്ലാ ഉഭയകക്ഷി കരാറുകളും റദ്ദാക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

Read Also: പഹൽഗാം ഭീകരാക്രമണം; ‘കേന്ദ്രസർക്കാർ മറുപടി പറയണം; പ്രദേശത്ത് സുരക്ഷ ക്രമീകരണങ്ങൾ ഉണ്ടായില്ല’; കോൺ​ഗ്രസ്

Story Highlights : Indian airlines face extra hour flying time Pakistan shuts airspace

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top