മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ ഫേസ്ബുക്കിലൂടെ വികലമായി ചിത്രീകരിച്ചു; RSS പ്രവർത്തകൻ റിമാൻഡിൽ

ഫേസ്ബുക്കിലൂടെ മുൻ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ വികലമായി ചിത്രീകരിച്ച ആർഎസ്എസ് പ്രവർത്തകൻ റിമാൻഡിൽ. ഷൊർണൂർ മുണ്ടായ സ്വദേശി ഉണ്ണികൃഷ്ണനെയാണ് ഷൊർണൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഉണ്ണികൃഷ്ണൻ SRR ഉണ്ണി എന്ന ഫേസ്ബുക്ക് അക്കൗണ്ടിലൂടെ മുൻ ഇന്ത്യൻ പ്രധാനമന്ത്രിയെ വികലമായി ചിത്രീകരിച്ച സന്ദേശം പങ്കുവെച്ചതിനാണ് പൊലീസ് ഇയാൾക്കെതിരെ നടപടി സ്വീകരിച്ചത്.
കഴിഞ്ഞ മെയ് 16നാണ് ഇയാൾ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ഇന്ദിരാഗാന്ധിയുടെ ചിത്രം വികലമാക്കിക്കൊണ്ടുള്ള സന്ദേശം പങ്കുവെച്ചത്. ഇത് സമൂഹമാധ്യമത്തിൽ പലരും ഷെയർ ചെയ്യപ്പെട്ടിരുന്നു. ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിൽ നിന്നും ലഭിച്ച വിവരപ്രകാരം ഷൊർണൂർ പൊലീസ് സ്വമേധയാ കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Story Highlights : RSS worker remanded for posting derogatory images of former Prime Minister Indira Gandhi on Facebook
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here