‘അന്‍വര്‍ യുഡിഎഫിന്റെ ഭാഗമാകും, വ്യക്തിപരമായ അഭിപ്രായം പ്രകടിപ്പിക്കുക സ്വാഭാവികം’; കെ സുധാകരന്‍

അന്‍വര്‍ യുഡിഎഫിന്റെ ഭാഗമാകുമെന്നും അദ്ദേഹത്തെ കൂടെ നിര്‍ത്തി മുന്നോട്ട് പോകുമെന്നും കെ സുധാകരന്‍. അന്‍വറിന്റെ താത്പര്യങ്ങള്‍ പരമാവധി സംരക്ഷിക്കാന്‍ തങ്ങള്‍ക്കും താത്പര്യമുണ്ടെന്ന് കെ സുധാകരന്‍ പറഞ്ഞു. ഇന്നലെ അന്‍വറുമായി കൂടിക്കാഴ്ച നടത്തിയെന്ന് കെ സുധാകരന്‍ പറഞ്ഞു. കണ്ടത് നേതൃത്തത്തിന്റെ നിര്‍ദേശപ്രകാരമെന്നാണ് കെ സുധാകരന്‍ വ്യക്തമാക്കുന്നത്. എന്നാല്‍ അന്‍വറുമായി മധ്യസ്ഥ ചര്‍ച്ചകളില്ലെന്നാണ് സണ്ണി ജോസഫ് വ്യക്തമാക്കുന്നത്.
ഐക്യകണ്‌ഠേന തീരുമാനമെടുത്ത് ആര്യാടന്‍ ഷൗക്കത്തിനെ നിലമ്പൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചപ്പോള്‍ അന്‍വറിന് നീരസമുണ്ടായെന്നും അത് സ്വാഭാവികമാണെന്നും കെ സുധാകരന്‍ പറഞ്ഞു. അന്‍വറുമായുള്ള ബന്ധത്തിന് പോറലേല്‍ക്കില്ല. ഇന്നലെ അദ്ദേഹത്തെ നേരിട്ട് കണ്ടിരുന്നു. വിശദമായി സംസാരിച്ചു. അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകും. അത് സ്വാഭാവികമാണ് – അദ്ദേഹം വ്യക്തമാക്കി.
അന്‍വര്‍ യുഡിഎഫിന്റെ ഭാഗമാകും. അന്‍വറും യുഡിഎഫും തമ്മില്‍ പ്രശ്‌നങ്ങളില്ല. ഓരോരുത്തര്‍ക്കും വ്യക്തിപരമായ അഭിപ്രായങ്ങള്‍ ഉണ്ടാകും. അത് പ്രകടിപ്പിക്കുക സ്വാഭാവികം. അന്‍വര്‍ ഒറ്റയ്ക്ക് മത്സരിച്ചാലും യുഡിഎഫിനെ ബാധിക്കില്ല. യുഡിഎഫില്‍ എടുക്കുന്ന കാര്യത്തില്‍ കെപിസിസിക്ക് എപ്പോള്‍ വേണമെങ്കിലും തീരുമാനമെടുക്കാം. അതിനെ ആരാണ് ചോദ്യം ചെയ്യുക. അന്‍വര്‍ യുഡിഎഫിന് കിട്ടുന്ന മുതല്‍ക്കൂട്ട്. മുന്നണിക്കുള്ളില്‍ അന്‍വര്‍ ഉണ്ടാകുമെന്ന കാര്യത്തില്‍ സംശയം വേണ്ട. അന്‍വറിന്റെ താത്പര്യങ്ങള്‍ പരമാവധി സംരക്ഷിക്കും – കെ സുധാകരന്‍ വ്യക്തമാക്കി.
അതേസമയം, യുഡിഎഫിന്റെ ഭാഗമാകും എന്ന് പറയാന്‍ തുടങ്ങിയിട്ട് മാസങ്ങളെത്രയായെന്നായിരുന്നു സുധാകരനുമായുള്ള കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട ചോദ്യത്തിന് അന്‍വറിന്റെ മറുപടി.
Story Highlights : K Sudhakaran about P V Anvar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here