‘തൃണമൂൽ കോൺഗ്രസിനെ UDF കബളിപ്പിച്ചിട്ടില്ല;പാലക്കാട്ടെ വിജയം നിലമ്പൂരിൽ ആവർത്തിക്കും’; ഷാഫി പറമ്പിൽ

മുന്നണി പ്രവേശനം വാഗ്‍ദാനം ചെയ്ത് തൃണമൂൽ കോൺഗ്രസിനെ യുഡിഎഫ് കബളിപ്പിച്ചിട്ടില്ലെന്ന് ഷാഫി പറമ്പിൽ. യുഡിഎഫുമായി സഹകരിക്കുന്നവരോട് തിരിച്ചും സഹകരിക്കും. യുഡിഎഫിൽ പ്രതിസന്ധിയില്ല. പാലക്കാട്ടെ വിജയം നിലമ്പൂരിൽ ആവർത്തിക്കുമെന്നും ഷാഫി പറമ്പിൽ ട്വന്റിഫോറിനോട് പറഞ്ഞു.
അൻവർ ആദ്യം നിലപാട് എടുക്കട്ടെ. അൻവർ ഉയർത്തിയ വിഷയങ്ങളിൽ ഉറച്ചുനിൽക്കുന്നുണ്ടെങ്കിൽ ഏതുഭാഗത്താണെന്ന് നിലപാട് എടുക്കണം. വാർത്തകളും വിവാദങ്ങളും യുഡിഎഫ് ഭാഗത്താണ്, വിജയവും യുഡിഎഫിന്റെതാകും. നിലമ്പൂരിൽ രാഷ്ട്രീയ പോരാട്ടമാണെന്ന് ഷാഫി പറഞ്ഞു. ജനങ്ങളുടെ ഇടയിൽ യുഡിഎഫ് ഉയർത്തുന്ന വിഷയങ്ങളോടുള്ള സ്വീകാര്യതയും ഭരണകൂടത്തോടും അതിന് നേതൃത്വം നൽകുന്ന പാർട്ടിയോടുള്ള വിയോജിപ്പും നിലമ്പൂരിൽ ഗുണം ചെയ്യും. എൽഡിഎഫിൽ ആശയക്കുഴപ്പമാണെന്നും സ്ഥാനാർഥിയാരെന്നതിൽ സിപിഐഎമ്മിന് ഇതുവരെ തീരുമാനം എടുക്കാൻ കഴിഞ്ഞിട്ടില്ലെന്ന് ഷാഫി പറമ്പിൽ പറഞ്ഞു.
ജനങ്ങളാണ് യുഡിഎഫിന്റെ ആത്മവിശ്വാസമെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. പിവി അൻവറിന്റെ കാര്യത്തിൽ പ്രതിപക്ഷ നേതാവ് നിലപാട് വ്യക്തമാക്കി. ഒറ്റക്കെട്ടായി യുഡിഎഫ് മുന്നോട്ടുപോകുമെന്ന് ഷാഫി പറമ്പിൽ വ്യക്തമാക്കി. അതേസമയം സ്ഥാനാർഥി നിർണയത്തിന് പിന്നാലെ സജീവ പ്രചാരണത്തിലേക്ക് കടന്നിരിക്കുകയാണ് യു.ഡി.എഫ്. പ്രതിപക്ഷ നേതാവ് അടക്കമുള്ളവരുടെ നേതൃത്വത്തിലാണ് പ്രചാരണം. മണ്ഡലത്തിലെ പ്രധാനപ്പെട്ട നേതാക്കളെ കണ്ട് പിന്തുണ ഉറപ്പാക്കുകയാണ് ആര്യാടൻ ഷൗക്കത്ത്.
Story Highlights : Shafi Parambil says UDF did not deceive Trinamool Congress
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here