Advertisement

പാലക്കാടിന് സമാനമായി നിലമ്പൂരിലും കള്ളവാർത്തകൾ പ്രചരിപ്പിക്കുന്നു; ജനങ്ങളുടെ പൾസ് അറിഞ്ഞാണ് UDF പ്രവർത്തനം: ഷാഫി പറമ്പിൽ

3 days ago
2 minutes Read

പാലക്കാടിന് സമാനമായി നിലമ്പൂരിലും കള്ളവാർത്തകൾ പ്രചരിപ്പിക്കുന്നുവെന്ന് ഷാഫി പറമ്പിൽ എം പി. ആര് എന്ത് പ്രചരിപ്പിച്ചാലും UDF മികച്ച വിജയം നേടും. ഹെഡ് ലൈനുകളും , ബ്രാക്കിങ്ങ് ന്യൂമല്ല വിധി നിർണയിക്കുന്നത്. ജനങ്ങളുടെ പൾസ് അറിഞ്ഞാണ് UDF പ്രവർത്തനമെന്നും ഷാഫി പറമ്പിൽ പറഞ്ഞു. ജനങ്ങൾ ആഗ്രഹിക്കുന്ന റിസൾട്ട് നിലമ്പൂരിൽ ഉണ്ടാകുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

എതിർ സ്ഥാനാർഥിയെ അതിജീവിക്കാൻ കഴിയുന്ന രാഷ്ട്രീയ സാഹചര്യം നിലമ്പൂരിൽ ഉണ്ട്. യുഡിഎഫ് സ്ഥാനാർഥി വിജയിക്കണമെന്ന് ആഗ്രഹിക്കുന്ന എല്ലാവരെയും സഹകരിപ്പിക്കും. ആശാവർക്കർമാരുടെ സമരം ചർച്ചയാകും. പൊളിറ്റിക്കൽ ഫൈറ്റ് നടന്നാൽ അതിന്റെ ഏറ്റവും ഗുണം ലഭിക്കുക യുഡിഎഫനാണെന്നും ഷാഫി പറമ്പിൽ കൂട്ടിച്ചേർത്തു.

കേരളത്തിലെ ജനങ്ങൾ കാത്തിരിക്കുന്ന റിസൾട്ട് നിലമ്പൂരിൽ ഉണ്ടാകും. യുഡിഎഫിന്റെ ജയം നിലമ്പൂരിലെ ജനങ്ങൾ ആഗ്രഹിക്കുന്നു. കേരളത്തിലെ മുഴുവൻ ജനങ്ങളും ഞങ്ങൾക്ക് അനുകൂലമാണ്. യുഡിഎഫുമായി സഹകരിക്കുന്നവരുമായി സഹകരിച്ച് മുന്നോട്ടുപോകുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

അതേസമയം ഒരു വിഭാഗം മാധ്യമങ്ങൾ കള്ളവാർത്ത പ്രചരിപ്പിക്കുന്നുവെന്ന് PC വിഷ്ണുനാഥ് പറഞ്ഞു.തങ്ങൾ കുടുംബം വിട്ടു നിന്നു എന്നുള്ളത് കളവ്. പാണക്കാട് തങ്ങൾ ഹജ്ജ് നിർവഹിക്കാൻ പോയി , അബ്ബാസലി തങ്ങൾ മുൻകൂട്ടി തീരുമാനിച്ച പരിപാടിയിൽ പങ്കെടുക്കാൻ പോയതാണ്. നാഷണൽ മാധ്യമങ്ങളെ പോലെ കേരളത്തിലും ചില മാധ്യമങ്ങൾ സർക്കാരിന് വേണ്ടി പണി എടുക്കുകയാണ്. ആര് എന്ത് വ്യാജ വാർത്ത നൽകിയാലും UDF വിജയിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

Story Highlights : Shafi Parambil on nilambur bypoll

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top