Advertisement

‘ഉപകരണങ്ങൾ ഇല്ലാതെ ശസ്ത്രക്രിയ നടത്താനാകില്ല’; ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് അധികൃതരുടെ വിശദീകരണം തള്ളി ഡോക്ടേഴ്സ്

11 hours ago
Google News 2 minutes Read

ശസ്ത്രക്രിയ മുടങ്ങില്ലെന്ന തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി അധികൃതരുടെ വിശദീകരണം തള്ളി ഡോക്ടേഴ്സ്. സ്റ്റെന്റ് ഉൾപ്പെടെയുള്ള ഉപകരണങ്ങൾ ഇല്ലാതെ ശസ്ത്രക്രിയ നടത്താനാകില്ല. ഉപകരണങ്ങളുടെ ലഭ്യതക്കുറവ് മറ്റു വിഭാഗങ്ങളെയും വൈകാതെ ബാധിക്കുമെന്നും ഡോക്ടേഴ്സ് പറയുന്നു. ആശുപത്രിയിൽ ആഭ്യന്തര തർക്കം രൂക്ഷമാണെന്നും കൂട്ടായ ചർച്ച നടക്കുന്നില്ലെന്നും ആരോപണം.

ഡയറക്ടർക്കെതിരെ ഒരു വിഭാഗം ഡോക്ടർമാർ രം​ഗത്തെത്തി. പ്രായോഗിക തീരുമാനങ്ങൾ ഉണ്ടാകുന്നില്ല. അടിയന്തര ആവശ്യങ്ങളിൽ നിയമത്തിന്റെ നൂലാമാലകൾ പറഞ്ഞ് തടസ്സം നിൽക്കുന്നു എന്നും ഡോക്ടർമാർ പരാതി ഉയർന്നു. സ്റ്റെൻ്റ് ഉൾപ്പടെയുള്ള ഉപകരണങ്ങൾ വാങ്ങി നൽകാത്തതിനാലാണ് ഇന്റർവെൻഷണൽ റേഡിയോളി വിഭാഗം തിങ്കളാഴ്ച മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന ശസ്ത്രക്രിയകൾ മാറ്റിവയ്ക്കാൻ തീരുമാനിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇമേജിംഗ് സയൻസ് ആൻഡ് ഇന്റർവെൻഷണൽ റേഡിയോളജി വിഭാഗത്തിലെ ഡോക്ടർമാർ സംയുക്തമായി ഒപ്പിട്ട കത്ത് ശ്രീചിത്ര ഡയറക്ടർ സഞ്ജയ് ബിഹാരിയ്ക്ക് കൈമാറിയിരുന്നു.

Read Also: ശസ്ത്രക്രിയ മുടങ്ങുന്ന സംഭവം; വിശദീകരണവുമായി തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട്

എന്നാൽ ശസ്ത്രക്രിയ ഉപകരണങ്ങളുടെ ലഭ്യത കുറവ് സ്ഥിരീകരിച്ച ശ്രീചിത്ര ന്യൂറോ ഇന്റർവെൻഷണൽ ശസ്ത്രക്രിയകൾക്ക് മാത്രമാണ് മാറ്റമുള്ളതെന്ന് അറിയിച്ചു. കേന്ദ്രസർക്കാരിന്റെ മാനദണ്ഡപ്രകാരം ജെം പോർട്ടൽ വഴി ഇന്ത്യൻ നിർമിത ശസ്ത്രക്രിയ സാമഗ്രികൾ മാത്രമേ വാങ്ങാവൂ. എന്നാൽ ഇന്റർവെൻഷണൽ റേഡിയോളജിയ്ക്കുള്ള സ്റ്റെന്റ് ഉൾപ്പെടെ വിദേശനിർമിതമാണ്. ഇത്തരം സാഹചര്യങ്ങളിൽ ശ്രീചിത്രയിലെ പർച്ചേസ് വിഭാഗം ടെണ്ടർ ക്ഷണിച്ച് വിലകുറവുള്ള കമ്പനികളുമായി ചർച്ചനടത്തി ഒരുവർഷത്തേക്ക് വില നിശ്ചയിച്ച് ഉറപ്പിക്കും. എന്നാൽ 2023മുതൽ നിലവിലെ ഡയറക്ടർ ഇതിന് തയ്യറാകുന്നില്ലെന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു.

കരാറുണ്ടായിരുന്ന കമ്പനികളുടെ കലാവധി അവസാനിച്ചെങ്കിലും പുതുക്കാനായില്ല.ഇക്കാര്യം ഡയറക്ടറോട് കഴിഞ്ഞ രണ്ടുവർഷമായി നിരന്തരം ആവശ്യപ്പെട്ടെങ്കിലും യാതൊരു നടപടിയുമുണ്ടാകുന്നില്ലെന്നാണ് പരാതി.

Story Highlights : Doctors rejectes explanation of Sree Chitra Institute authorities

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here