Advertisement

ഇന്ന് ലോക കാന്‍സര്‍ ദിനം.

February 4, 2016
Google News 1 minute Read

കാന്‍സര്‍ അഥവാ അര്‍ബുദ രോഗത്തെ ഭീതിയോടെയോ ആശങ്കയോടെയോ ആണ് സമൂഹം ഇന്നും കാണുന്നത്. എന്നാല്‍ ഇത്തരം വെല്ലുവിളികളെയും ഒറ്റപ്പെടലുകളെയും കൂട്ടായി നേരിടാനാണ് ലോകമൊന്നാകെ ഒരുമിച്ച് ഈ ദിനം ആചരിക്കുന്നത്. ഡോക്ടര്‍ നല്‍കുന്ന മരുന്ന് മാത്രമല്ല ഈ രോഗത്തിന് ആവശ്യമെന്നും സമൂഹത്തിന്റെ കരുതലും പരിചരണവുംകൂടി ആവശ്യമാണെന്നും ഈ ദിനം ഓര്‍മ്മിപ്പിക്കുന്നു.

We can, I can എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് ലോകം ഈ വര്‍ഷം കാന്‍സര്‍ ദിനം ആചരിക്കുന്നത്. ഒറ്റയ്ക്കും കൂട്ടായും കാന്‍സറിനെതിരെ പൊരുതാന്‍ നമ്മോട് ആഹ്വാനം ചെയ്യുന്നു ഈ മുദ്രാവാക്യം.

ആദ്യകാലങ്ങളില്‍ അതീവ ഗുരുതരമായിരുന്ന കാന്‍സര്‍, തുടക്കത്തില്‍ തന്നെ കണ്ടെത്തിയാല്‍ പൂര്‍ണ്ണമായും ഭേദമാക്കാവുന്ന തലത്തിലേക്ക് ഇന്ന് നമ്മുടെ ആരോഗ്യ രംഗം ഉയര്‍ന്ന് കഴിഞ്ഞു. പക്ഷേ നമ്മുടെ ജീവിത രീതികള്‍ രോഗത്തെ ക്ഷണിച്ച് വരുത്തിക്കൊണ്ടിരിക്കുകയാണ്. വ്യായാമമില്ലായ്മയും ഭക്ഷണ രീതിയും ക്യാന്‍സറിനെ നമ്മുടെ പടിവാതിലിലെത്തിക്കുന്നു. രാജ്യത്ത് കാന്‍സര്‍ സാധ്യത കൂടുതലുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം.

ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം പ്രതിവര്‍ഷം 80 ലക്ഷം പേര്‍ കാന്‍സര്‍ ബാധിച്ച് മരണമടയുന്നു. ഇന്ത്യയില്‍ മാത്രം 7 ലക്ഷം പേരാണ് പ്രതിവര്‍ഷം കാന്‍സര്‍ ബാധിച്ച് മരിക്കുന്നത്. ഇനി കേരളത്തിലാണെങ്കില്‍ 40000 ത്തോളം പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

പ്രായഭേദമന്യേ, ദരിദ്ര സമ്പന്ന വ്യത്യാസമില്ലാതെ കാന്‍സര്‍ പിടിപെടാം , നമ്മുടെ സ്വപ്‌നങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കും മേല്‍ വീഴുന്ന കാന്‍സര്‍ രോഗത്തെ ഒരുമിച്ച് ചെറുക്കാം , സൃഷ്ടിക്കാം കാന്‍സര്‍ മുക്ത ലോകത്തെ…

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here