Advertisement

കേന്ദ്രസർക്കാർ മാധ്യമങ്ങളെ ശരിയാക്കിത്തുടങ്ങി!!

August 13, 2016
Google News 1 minute Read

 

73 ടെലിവിഷൻ ചാനലുകളുടെയും 24 എഫ്എം റേഡിയോ സ്‌റ്റേഷനുകളുടെയും ലൈസൻസ് കേന്ദ്രവാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം റദ്ദാക്കി. 9 ആനുകാലിക പ്രസിദ്ധീകരണങ്ങളുടെ ലൈസൻസും റദ്ദാക്കിയിട്ടുണ്ട്.

സർക്കാർ മാർഗനിർദേശങ്ങൾ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റ് ടിവി,മോഹ്യ പഞ്ചാബി,കീ ടിവി തുടങ്ങി 116 മാധ്യമങ്ങളുടെ ലൈസൻസ് കേന്ദ്രസർക്കാർ റദ്ദാക്കിയത്.ഇതിനൊക്കെ പുറമെ 9 പത്രങ്ങളുടെയും അവയുടെ ആനുകാലിക പ്രസിദ്ധീകരണങ്ങളുടെയും പ്രസിദ്ധീകരണാനുമതിയും തടഞ്ഞിട്ടുണ്ട്.പത്രമാധ്യമങ്ങൾക്ക് മാനദണ്ഡങ്ങൾ കർശനമാക്കുന്നതിനുള്ള നീക്കങ്ങളും സർക്കാർ തുടങ്ങിക്കഴിഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here