ക്രിസ്ത്യൻ വിവാഹ മോചനത്തിന് ഇനി രണ്ട് വർഷം കാത്തിരിക്കേണ്ട

ക്രിസ്ത്യൻ വിവാഹ മോചനത്തിനുള്ള നിയമഭേദഗതിയ്ക്ക് കേന്ദ്ര നിയമമന്ത്രാലയത്തിന്റെ അനുമതി. വിവാഹ മോചനത്തിനായി ദമ്പതികൾ രണ്ട് വർഷം വേർപിരിഞ്ഞ് ജീവിക്കണമെന്നുള്ള നിബന്ധന ഒരു വർഷമാക്കി കുറയ്ക്കാണമെന്നുള്ള ശുപാർശയ്ക്കാണ് കേന്ദ്ര നിയമമന്ത്രാലയം അംഗീകാരം നൽകിയത്.

മറ്റ് സമുദായങ്ങളിൽ വിവാഹമോചനത്തിന് ദമ്പതികൾ ഒരു വർഷം വേർപരിഞ്ഞ് ജീവിച്ചാൽ മതിയെന്നിരിക്കെ ക്രിസ്ത്യൻ മതത്തിൽ മാത്രം രണ്ട് വർഷം വേണമെന്ന നിബന്ധന ഭേദഗതി ചെയ്യണമെന്ന് സുപ്രീം കോടതി കേന്ദ്രത്തോട് നിർദ്ദേശിച്ചിരുന്നു.

ഇതോടെ 1869 ലെ ക്രിസ്ത്യൻ വിവാഹമോചന നിയമത്തിൽ ഭേദഗതി വരുത്തും. ഭേദഗതി പാർലമെന്റ് പാസാക്കിയാൽ ഒരുവർഷം വേർപിരിഞ്ഞ് താമസിച്ചതിന് ശേഷം അപേക്ഷിച്ചാൽ ക്രിസ്ത്യൻ ദമ്പതികൾക്ക് വിവാഹമോചനം ലഭിക്കും.

NO COMMENTS

LEAVE A REPLY