സീസറിന്റെ മരണത്തിൽ വിതുമ്പി ഇന്ത്യൻ പോലീസ് സേന

twentyfournews-ceaser

ഭീകരവാദികളെ പിടിച്ചുകെട്ടാൻ പ്രവർത്തിച്ചിരുന്ന പോലീസ് നായ സീസർ അന്തരിച്ചു. വിഹാറിലെ ഒരു ഫാം ഹൗസിൽ ഇന്നെലെയായിരുന്നു സംഭവം. രക്ഷാപ്രവർത്തനങ്ങളിൽ സീസറിന്റെ പങ്ക് വളരെ വലുതായിരുന്നു.

2008 നവംബർ 26 ന് ആരംഭിച്ച് മൂന്ന് ദിവസത്തോളം നീണ്ടുനിന്ന മുംബൈ ആക്രമണത്തിൽ ഇന്ത്യൻ സൈന്യത്തെ ഏറെ സഹായിച്ചിരുന്നു ഈ പോലീസ് നായ. 2005 മുതൽ 2013 വരെ മുംബൈ ബോംബ് ഡിറ്റെക്ഷൻ ആന്റ് ഡിസ്‌പോസൽ സംഘത്തിലെ അംഗമായിരുന്നു സീസർ.

തീവ്രവാദികൾ ഒളിച്ചിരുന്ന നരിമാൻ ഹൗസിൽ തെരച്ചിൽ നടത്താനും സീസർ സേനയെ സഹായിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് സീസറിന്റെ അന്ത്യമെന്ന് പോലീസ് വക്താവ് ഡിസിപി അശോക് സുധെ അറിയിച്ചു.

മുംബൈ ഭീകരാക്രമണത്തിൽ സീസറിനൊപ്പമുണ്ടായിരുന്ന ടൈഗർ എന്ന പോലീസ് നായയുടെ അന്ത്യത്തോടെ വിഷാധരോഗിയായിരുന്നു സീസർ. തുടർന്ന് ചികിത്സയിലായിരുന്നു. ഇതിനിടെയാണ് അന്ത്യം.

സീസറിന്റെ അന്ത്യത്തിൽ എല്ലാവർക്കും അറെ ദു:ഖമുണ്ടെന്ന് മുംബൈ പോലീസ് കമ്മീഷ്ണർ ദത്താ പദ്‌സാൽഗികാർ ട്വിറ്രറിൽ കുറിച്ചു.

Mumbai police dog Caesar, hero of 26/11, dies.

NO COMMENTS

LEAVE A REPLY