ജയലളിത മരിച്ചെന്ന് അഭ്യൂഹം; തമിഴ് നാട് കനത്ത സുരക്ഷയിൽ

തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത മരിച്ചെന്ന് വാർത്ത പരന്നതോടെ സംസ്ഥാനമാകെയുള്ള ആഭ്യന്തര സുരക്ഷ ശക്തമാക്കി. സിനിമാ ഹാളുകളിൽ ഷോ പകുതിയിൽ നിർത്തി. മാളുകളും പ്രവർത്തനം അവസാനിപ്പിക്കുന്നതായി അറിയിപ്പ് മുഴക്കി അടച്ചു താഴിട്ടു. നാളെ സംസ്ഥാനത്തെ പ്രധാന വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. അടിയന്തിര മന്ത്രിസഭാ  യോഗം അപ്പോളോ ആശുപത്രിയിൽ തന്നെ ചേരുന്നു.

അപ്പോളോ ആശുപത്രിയില്‍ ഏറെ നാളായി ചികിത്സയില്‍ കഴിയുന്ന ജയലളിത സുഖം പ്രാപിച്ചതായും ഉടന്‍ വീട്ടിലേക്ക് മാറ്റുമെന്നും ആശുപത്രി അധികൃതര്‍ ഇന്ന് വൈകീട്ട് വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് അവര്‍ക്ക് ഹൃദയാഘാതം സംഭവിച്ചത്. അപ്പോളോ ആശുപത്രി പത്രക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നാണ് ആശുപത്രി അധികൃതർ ആദ്യം അറിയിച്ചിരുന്നു.

Tamil Nadu CM Jayalalitha Suffers Cardiac Arrest , Shifted to CCU

NO COMMENTS

LEAVE A REPLY