ഇടക്കാല തെരഞ്ഞെടുപ്പിന് ഒരുങ്ങാൻ ആഹ്വാനം ചെയ്ത് സ്റ്റാലിൻ

mk stalin mk stalin

തമിഴ്‌നാട്ടിൽ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ ഇടക്കാല തെരഞ്ഞെടുപ്പിന് ഒരുങ്ങാൻ ഡിഎംകെ പ്രവർത്തകരോട് ആഹ്വാനം ചെയ്ത് എംകെ സ്റ്റാലിൻ. എഐഎഡിഎംകെ നേതാക്കളോ പനീർശെൽവമോ സർക്കാരുണ്ടാക്കിയാൽ നിലനിൽക്കില്ലെന്നും ഉടൻ ഇടക്കാല തെരഞ്ഞെടുപ്പുണ്ടാകുമെന്നും സ്റ്റാലിൻ പ്രവർത്തകരോട് പറഞ്ഞു.

കാവൽ മുഖ്യമന്ത്രി പനീർസെൽവത്തിന്റെ നേതൃത്വത്തിൽ നിലവിൽ ഉള്ള സർക്കാർ താൽക്കാലിക ഭരണ സംവിധാനം മാത്രമാണെന്നും ഇപ്പോഴത്തെ സാഹചര്യത്തിൽ പുതിയ സർക്കാർ വന്നാലും അധികനാൾ തുടരാനാകില്ലെന്നും പ്രവർത്തകരെ അഭിസംബോധന ചെയ്യവെ ഡിഎംകെ വർക്കിങ് പ്രസിഡന്റ് സ്റ്റാലിൻ വ്യക്തമാക്കി.

NO COMMENTS

LEAVE A REPLY