മക്‌ഡോണാൾഡ്‌സിലെ ഭക്ഷണത്തിൽ ചത്ത പല്ലി

McDonald

മക്‌ഡോണാൾഡ്‌സ് ഔട്ട് ലെറ്റിൽ നിന്നും വാങ്ങിയ ഭക്ഷണത്തിൽ ചത്ത പല്ലി. കൊൽക്കത്തയിലെ മാണി സ്‌ക്വയറിലെ മക്‌ഡൊണാൾഡ്‌സ് ബ്രാഞ്ചിൽ നിന്ന് കൊൽക്കത്ത സ്വദേശി പ്രിയങ്ക വാങ്ങിയ ഫ്രഞ്ച് ഫ്രൈസിലാണ് ചത്തപല്ലിയെ ലഭിച്ചത്.

ബർഗറിനൊപ്പം ലഭിച്ച ഫ്രഞ്ച് ഫ്രൈസിന്റെ പ്ലേറ്റിൽ ചത്ത പല്ലിയെ കണ്ടെത്തിയതോടെ പരാതി പറഞ്ഞപ്പോൾ അധികൃതർ ഭക്ഷണം മാറ്റിനൽകിയെങ്കിലും പ്രിയങ്കയും കുടുംബവും പൊലിസിൽ പരാതി നൽകുകയായിരുന്നു.

മകളുടെ ജന്മദിനമാഘോഷിക്കാനായി കുടുംബത്തോടൊപ്പം മക്‌ഡൊണാൾഡ്‌സിൽ എത്തിയതായിരുന്നു പ്രിയങ്ക. ഇതോടെ ആറു മാസം ഗർഭിണിയായ പ്രിയങ്കയ്ക്ക് മനംപുരട്ടൽ ഉണ്ടാവുകയും ചെയ്തു.

സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് ഫുൽബാഗൻ പോലീസ് അറിയിച്ചു. അന്വേഷണവുമായി സഹകരിക്കുമെന്ന് മക്‌ഡൊണാൾഡ്‌സ് ഇന്ത്യയുടെ ഔദ്യോഗിക വക്താവ് പറഞ്ഞു.

NO COMMENTS

LEAVE A REPLY