ഹോളി ആഘോഷിക്കുന്നില്ലെന്ന് രാജ്‌നാഥ് സിംഗ്

rajnath singh india closes international borders

ഹോളി ആഘോഷങ്ങളിൽ നിന്നും വിട്ടുനിൽക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്. ചത്തീസ്ഗഡിൽ ശനിയാഴ്ച്ചയുണ്ടായ മാവോയിസ്റ്റ് ആക്രമണത്തിൽ 12 സൈനികർ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് ഹോളിയിൽനിന്ന് വിട്ട് നിൽക്കാൻ തീരുമാനിച്ചതായി രാജ്‌നാഥ് സിംഗ് അറിയിച്ചത്.

ആക്രമത്തിൽ പരുക്കേറ്റ് റായ്പൂരിലെ നാരായണ ആശുപത്രിയിൽ കഴിയുന്ന ജവാന്മാരെ അദ്ദേഹം സന്ദർശിച്ചു. ആക്രമത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ ധനസഹായം നൽകുമെന്നും കേന്ദ്രം അറിയിച്ചു. ചത്തീസ്ഗഡിലെ സുക്മ ജില്ലയിൽ ഭേജ്ജാ മേഖലയിൽ ഇന്നലെ രാവിലെ 9 മണിയോടെയിരുന്നു ആക്രമണമുണ്ടായത്.

NO COMMENTS

LEAVE A REPLY