“ബാങ്ക് വിളി കേട്ട് രാവിലെ എഴുനേൽക്കേണ്ടി വരുന്നു,” വിവാദമായി സോനു നിഗമിന്റെ ട്വീറ്റ്

sonu nigam tweet against azaan

മുസ്ലീം പള്ളികളിൽ ബാങ്ക് വളിക്കുന്നതിനെതിരെ ട്വീറ്റ് ചെയ്ത ഗായകൻ സോനു നിഗം വിവാദത്തിലാവുന്നു. താൻ ഒരു മുസ്ലീം അല്ലാതിരുന്നിട്ടും തനിക്ക് ബാങ്ക് വിളി കാരണം രാവിലെ എഴുനേൽക്കേണ്ടി വരുന്നു. എന്നാണ് ഇന്ത്യയിലെ ഈ നിർബന്ധിത മതാരാധന എന്നവസാനിക്കുക എന്നാണ് താരം ട്വിറ്ററിൽ കുറിച്ചത്.

ഇതോടെ സോനു നിഗമിന്റെ ട്വീറ്റിനെതിരെ നിരവധി പേർ രംഗത്തെത്തിയതിനെ തുടർന്ന് താരം വീണ്ടും തന്റെ പ്രസ്ഥാവനയെ ന്യായീകരിച്ച് രംഗത്തെത്തി. ‘പ്രവാചകൻ മുഹമ്മദ് ഇസ്ലാം മതം സ്ഥാപിക്കുേമ്പാൾ വൈദ്യുതി ഇല്ലായിരുന്നു. എഡിസണിനു ശേഷം താൻ എന്തിന് ഈ അപസ്വരം കേൾക്കേണം” എന്നായിരുന്നു രണ്ടാമത്തെ ട്വീറ്റ്.

മത വിശവാസികളല്ലാത്തവരെ ഉണർത്താൻ ഹിന്ദു ക്ഷേത്രങ്ങളിലും ഗുരുദ്വാരകളിലും വിശ്വാസകളെ ഉണർത്തുന്നതിനായി വൈദ്യുതി ഉപയോഗിക്കുന്നുണ്ടെന്ന് കരുതുന്നില്ല. പിന്നെ എന്തിനാണിതെന്നും തുടർന്നുള്ള ട്വീറ്റുകളിൽ സോനു നിഗം ചോദിക്കുന്നു.

sonu nigam tweet against azaan

NO COMMENTS

LEAVE A REPLY