Advertisement

ബഹ്റ പിന്‍വലിച്ച 42യുഎപിഎ കേസുകള്‍ സെന്‍കമാര്‍ പുനഃപരിശോധിക്കുന്നു

May 14, 2017
Google News 1 minute Read
tp senkumar

യു.എ.പി.എ നിയമം ചുമത്തുന്നതിലൂടെ നേരത്തെ വിവാദങ്ങൾ സൃഷ്ടിച്ച ഡി ജി പി സെൻകുമാർ പഴയ കേസ്സുകൾ വീണ്ടും പൊടി തട്ടി എടുക്കാൻ ഒരുങ്ങുന്നു. ഡി.ജി.പിയായിരുന്ന ലോക്‌നാഥ് ബെഹ്‌റ അധ്യക്ഷനായ സമിതി പിന്‍വലിക്കാൻ തീരുമാനിച്ച 42 യു.എ.പി.എ കേസുകളിലാണ് അദ്ദേഹം പുനഃപരിശോധന ആവശ്യപ്പെടുന്നത്​. മാവോവാദി പ്രവര്‍ത്തകര്‍ക്ക് സഹായംനല്‍കല്‍, തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനംചെയ്ത്​ പോസ്​റ്ററൊട്ടിച്ച കേസ്, മനുഷ്യാവകാശ സാമൂഹിക പ്രവര്‍ത്തകർക്കെതിരായ കേസ്​ തുടങ്ങിയവ സെൻകുമാറിന്റെ പുനഃപരിശോധനയ്ക്ക് വിധേയമാകും. ആധാരം കേസ്സുകൾ പിൻവലിക്കാനുള്ള പുതിയ സർക്കാരിന്റെ തീരുമാനത്തിന് എതിരാണ് ഈ നീക്കം.

tp senkumar,DGP, senkumar,lok nadh behara,lok nath behra,

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here