അന്യ സമുദായക്കാരനെ പ്രണയിച്ചു; അമ്മ മകളെ അടിച്ചു കൊന്നു

murder

അന്യ സമുദായക്കാരനെ പ്രണയിച്ചതിന് അമ്മ മകളെ അടിച്ചു കൊന്നു. കര്‍ണ്ണാടകയിലെ കോലാറിലാണ് സംഭവം. 18വയസ്സുകാരി രാജേശ്വരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ രാജേശ്വരിയുടെ അമ്മ വെങ്കട്ടമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. പരീക്ഷയില്‍ രാജേശ്വരി തോറ്റത് പ്രണയം കാരണമാണെന്ന് ആരോപിച്ച് ഇരുവരും വഴക്കിട്ടിരുന്നു. എന്നാല്‍ രാജേശ്വരി വെങ്കട്ടമ്മയെ ശക്തമായി എതിര്‍ത്തു. ഇതില്‍ കലിപൂണ്ട് വെങ്കട്ടമ്മ വിറകുകഷ്ണം കൊണ്ട് അടിച്ച് കൊല്ലുകയായിരുന്നു. വെങ്കട്ടമ്മയുടെ ഭര്‍ത്താവ് 11കൊല്ലം മുമ്പ് മരണപ്പെട്ടതാണ്. രാജേശ്വരിയടക്കം മൂന്ന് മക്കളാണ് വെങ്കട്ടമ്മയ്ക്ക്.

murder, karnataka

NO COMMENTS