ലണ്ടൻ ഫ്‌ളാറ്റ് സമുച്ചയത്തിലെ തീപിടുത്തം; കെട്ടിടം പൂർണ്ണമായും തകർന്നു

london fire

ലണ്ടനിലെ ഗ്രെൻഫെൽ ടവറിൽ ഉണ്ടായ വൻ തീപിടുത്തത്തിൽ നിരവധി പേർ മരിച്ചുവെന്ന് സ്ഥിരീകരിച്ച് രക്ഷാ പ്രവർത്തകർ. ഇന്ത്യൻ സമയം രാത്രി 12 മണിയോടെ ആളിപ്പടർന്ന തീ 10 മണിക്കൂറോളം സമയമെടുത്താണ് നിയന്ത്രണവിധേയമാക്കിയത്.

120 ഫ്‌ളാറ്റ്
24 സ്‌റ്റോഴ്‌സ്
20 റെസിഡെൻഷ്യൽ ലെവൽസ്
4 കമ്യൂണിറ്റി / പോഡിയം ലെവൽസ്

എത്ര പേർ മരിച്ചുവെന്ന് ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല. ടവറിന്റെ 24 നിലകളും കത്തിയമർന്നതാണ് കാരണം. 50 പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിരവധി പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് കരുതുന്നത്. 120 ഫ്‌ളാറ്റുകളാണ് ഇവിടെയുള്ളത്.

Subscribe to watch more

NO COMMENTS