ഇന്ത്യ-പാക് ചർച്ചയ്ക്ക് മദ്ധ്യസ്ഥത; വാർത്ത തള്ളി റഷ്യ

india-russia

ഇന്ത്യ പാക് ചർച്ചകൾക്ക് മദ്ധ്യസ്ഥത വഹിക്കുമെന്ന പാക് റിപ്പോർട്ട് തള്ളി റഷ്യ. ഇത് പാക്കിസ്ഥാന്റെ ആഗ്രഹമാണെന്ന് ഇന്ത്യയിലെ റഷ്യൻ എംബസി മുതിർന്ന ഉദ്ദ്യോഗസ്ഥൻ പറഞ്ഞു.

പാക്കിസ്ഥാൻ വിദേശ കാര്യ വക്താവ് നഫീസ് സക്കറിയയെ ഉദ്ധരിച്ച് പാക് മാധ്യമങ്ങളാണ് വാർത്ത നൽകിയത്. പാക് പ്രധാനമന്ത്രി നവാസ് ഷെരീഫുമായി എസ് സി ഒ ഉച്ചകോടിയിൽ നടത്തിയ ചർച്ചയിലാണ് റഷ്യൻ പ്രസിഡന്റ് വഌഡിമിർ പുഡിൻ മദ്ധ്യസ്ഥത വഹിക്കുമെന്ന് അറിയിച്ചതെന്നാണ് സക്കറിയയെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തിരുന്നത്.

NO COMMENTS