ഉടന്‍ മൊഴി നല്‍കുമെന്ന് ദിലീപ്

dileep complaint DGP

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് ഉടന്‍ മൊഴി നല്‍കും. പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍ എന്ന പേരില്‍ വിഷ്ണു എന്നൊരാള്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഭീഷണിയെ കുറിച്ച് ഡിജിപിയ്ക്ക് പരാതി നല്‍കിയിരുന്നു. ദിലീപ് ഷോ ആരംഭിക്കുന്നതിന് തൊട്ടുമുമ്പായിരുന്നു ആ ഫോണ്‍ വന്നത്. പരാതി നല്‍കിയ ശേഷം ഷോയ്ക്കായി വിദേശത്ത് പോയി എന്നാണ് ദിലീപ് വ്യക്തമാക്കിയത്. ഭീഷണി ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയത്. ഈ പരാതിയില്‍ മൊഴി നല്‍കാനാണ് പോലീസിനെ സമീപിക്കുകയെന്നും ദിലീപ് പറഞ്ഞു.

ദിലീപിന്റെ പേര് വലിച്ചിഴയ്ക്കാന്‍ വേണ്ടി സിനിമാ രംഗത്ത് ഉള്ള ചിലര്‍തന്നെയാണ് ഇതിന് പിന്നിലെന്ന ആരോപണവുമായി നാദിര്‍ഷയും രംഗത്ത് എത്തിയിട്ടുണ്ട്. ദിലീപിന്റെ പേര് പറയണമെന്ന് ആവശ്യപ്പെട്ട് സിനിമാ രംഗത്തുള്ള ചിലര്‍ തന്നെ വിഷ്ണുവിന് പണം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും നാദിര്‍ഷ പറയുന്നു

സുനില്‍ കുമാറുമായി ഒരു കാലത്തും ബന്ധം ഉണ്ടായിട്ടില്ലെന്ന് ദിലീപും വ്യക്തമാക്കി.നാദിര്‍ഷയേയും എന്റെ സഹായിയേയുമാണ് വിഷ്ണു എന്നൊരാള്‍ ഭീഷണിപ്പെടുത്തിയത്.  പരാതിക്കാരന്‍ എന്ന നിലയിലാണ് ഉടന്‍ മൊഴി നല്‍കുക. തന്റെ പരാതിയെ തുടര്‍ന്നാണ് കേസില്‍ വീണ്ടും വഴിത്തിരിവ് ഉണ്ടായതെന്നും ദിലീപ് പറയുന്നു.

NO COMMENTS