ദലിത് ആക്ടിവിസ്ട് ജിഗ്നേഷ് മേവാനി അറസ്റ്റിൽ

dalit leader jignesh mevani arrested

ദലിത് ആക്ടിവിസ്റ്റ് ജിഗ്‌നേഷ് മേവാനിയെയും 100 പ്രവർത്തകരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ദലിത് അധികാർ മഞ്ചിന്റെ ആഭിമുഖ്യത്തിൽ അസാദി കുഞ്ച് എന്ന പേരിൽ നടത്തിയ മാർച്ച് മേശനയിൽ നിന്ന് ആരംഭിച്ച് രണ്ട് മണിക്കൂറിനകമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ബുധനാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് മാർച്ച് പൊലീസ് തടഞ്ഞത്. മാർച്ചിന് അനുവാദം നൽകിയിരുന്നില്ലെന്ന് ഭരണകൂടം അറിയിച്ചു.

അതേസമയം പൊലീസ് സ്‌റ്റേഷനിൽ നിന്ന് പുറത്ത് വന്നാലുടൻ മാർച്ചുമായി മുന്നോട്ട് പോവുമെന്ന് ദലിത് അധികാർ  മഞ്ചിന്റെ പ്രവർത്തകർ അറിയിച്ചു.

 

dalit leader jignesh mevani arrested

NO COMMENTS