മദ്യക്കുപ്പിയുമായി കൊക്കയ്ക്ക് മുകളില്‍, പിടിവിട്ട് താഴേക്ക്, ഞെട്ടിക്കുന്ന വീഡിയോ

മദ്യക്കുപ്പികളുമായി 2000 അടി താഴ്ചയുള്ള കൊക്കെയിലേക്ക് രണ്ട് യുവാക്കള്‍ വീഴുന്ന വീഡിയോ പുറത്ത്. മഹാരാഷ്ട്രയിലെ സിന്ധു ദുര്‍ഗ്ഗ് ജില്ലിയിലെ അമ്പോലിയിലാണ് സംഭവം. ടൂറിസ്റ്റ് കേന്ദ്രമായ ഇവിടെയെത്തിയ മറ്റുള്ളവരാണ് യുവാക്കളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. കൊക്കയുടെ ഏറ്റവും മുകളിലെ കൈവരിയില്‍ ഇരുന്ന രണ്ട് യുവാക്കളാണ് കൈവരിയില്‍ ഇറങ്ങി നില്‍ക്കുന്നതും താഴേക്ക് പതിക്കുന്നതുമായുള്ള ദൃശ്യങ്ങളില്‍ ഉള്ളത്. വിനോദ സഞ്ചാരത്തിനെത്തിയ ഏഴംഗ സംഘത്തിലെ അംഗങ്ങളാണിവരെന്നാണ് സൂചന. ഇമ്രാൻ ഗരാടി (26), പ്രതാപ് റാത്തോഡ് (21) എന്നിവരാണ് കൊക്കയിലേക്ക് വീണത്. ഇവരെ കണ്ടെത്തിയിട്ടില്ല.

Subscribe to watch more

NO COMMENTS