പിരിവ് നൽകിയില്ല; വ്യാപാരിയ്ക്ക് ബിജെപി നേതാവിന്റെ ഭീഷണി

ചവറയിൽ വ്യാപാരിക്ക് ബിജെപി നേതാവിന്റെ ഭീഷണി. ബിജെപി ഫണ്ടിലേക്ക് നൽകിയ പിരിവ് തുക പോരെന്ന് പറഞ്ഞാണ് നേതാവ് വ്യാപാരിയെ ഭീണിപ്പെടുത്തിയത്. 5000 രൂപ പിരിവ് ചോദിച്ചിട്ട് 3000 രൂപ മാത്രം നൽകിയെന്ന് പറഞ്ഞായിരുന്നു ഭീഷണി.

ബിജെപി കൊല്ലം ജില്ലാ കമ്മിറ്റിയംഗം സുഭാഷ് ആണ് വ്യാപാരിയെ ഭീഷണിപ്പെടുത്തിയത്. കൂടുതൽ പണം നൽകാൻ കഴിയില്ലെന്നു പറഞ്ഞ വ്യാപാരിയെ ഇയാൾ അസഭ്യം പറയുകയും ചെയ്തു. അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന ശബ്ദരേഖ Twentyfornewsന് ലഭിച്ചു.

NO COMMENTS