Advertisement

സൗദിയിൽ പൊതുമാപ്പ് കാലാവധി മൂന്നാമതും നീട്ടി

October 24, 2017
Google News 1 minute Read
saudi amnesty date extended kuwait amnesty extended

സൗദിയിൽ പൊതുമാപ്പ് കാലാവധി മൂന്നാമതും നീട്ടി നൽകി. നവംബർ പകുതി വരെയാണ് കാലാവധി നീട്ടി നൽകിയത്. നിയമലംഘകർക്ക് ശിക്ഷ കൂടാതെ നാട്ടിലേക്ക് മടങ്ങാനുള്ള അവസാനത്തെ അവസരമാണ് ഇതെന്ന് ഇന്ത്യൻ എംബസിയും കോൺസുലേറ്റും അറിയിച്ചു. കഴിഞ്ഞ മാർച്ച് ഇരുപത്തിയൊമ്പതിന് ആരംഭിച്ച പൊതുമാപ്പ് കാലാവധി ഇതിനകം രണ്ട് തവണ നീട്ടി നൽകിയിരുന്നു.

ഒക്ടോബർ പതിനഞ്ചിന് അവസാനിക്കേണ്ടിയിരുന്ന പൊതുമാപ്പ് നവംബർ പകുതി വരെ വീണ്ടും നീട്ടിയതായി റിയാദിലെ ഇന്ത്യൻ എംബസിയും ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റും അറിയിച്ചു. നിയമലംഘകർക്ക് ശിക്ഷ കൂടാതെ നാട്ടിലേക്ക് മടങ്ങാനുള്ള അവസാനത്തെ അവസരമാണ് ഇതെന്നും അർഹരായ എല്ലാ ഇന്ത്യക്കാരും ഈ അവസരം പ്രയോജനപ്പെടുത്തണമെന്നും കോൺസുലേറ്റ് ആവശ്യപ്പെട്ടു.

പൊതുമാപ്പ് സംബന്ധമായ കൂടുതൽ വിവരങ്ങൾ അറിയാൻ കോൺസുലേറ്റുമായി ബന്ധപ്പെടാവുന്നതാണ്. 800 244 0003 എന്ന ടോൾഫ്രീ നമ്പറിലോ 0556122301 എന്ന വാട്ട്‌സപ്പ് നമ്പറിലോ ബന്ധപ്പെടാം.

saudi amnesty date extended

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here