Advertisement

ആ ഊഹം ശരിയായി, ഇറ്റലിയില്‍ നിന്ന് ‘വിരുഷ്കാ വെഡ്ഡിംഗ്’; ചിത്രങ്ങള്‍ കാണാം

December 12, 2017
Google News 20 minutes Read
viranoushka

സിനിമയില്‍ നിന്ന് അനുഷ്കയും ക്രിക്കറ്റില്‍ നിന്ന് വിരാടും ‍ ഡിസംബര്‍ മാസത്തില്‍ അവധി എടുത്തപ്പോഴേ ഒരു കല്യാണം മണത്തതാണ്. ഒടുക്കം ദിവസങ്ങളുടെ ഇടവേളയില്‍ വിരാടും അനുഷ്കയും കുടുംബാംഗങ്ങളോടൊപ്പം ഇറ്റലിയ്ക്ക് പറന്നപ്പോള്‍ അതങ്ങ് ഉറപ്പിച്ചു. ഈ പോക്ക് കല്യാണത്തിനാണെന്ന്. ഇന്നലെ വൈകി ചിത്രങ്ങളും പുറത്ത് വന്നു. അതെ സിനിമാ ലോകവും ക്രിക്കറ്റ് ലോകവും ഒരു പോലെ കാത്തിരുന്ന വിരാട്-അനുഷ്കാ വിവാഹം അങ്ങനെ യാഥാര്‍ത്ഥ്യമായി. വിവാഹത്തിന് തൊട്ട് പിന്നാലെ കോഹ്ലിയും അനുഷ്കയും ട്വിറ്ററില്‍ ആ മനോഹര നിമിഷങ്ങളും പങ്കുവച്ചു.

സുഹൃത്തുക്കള്‍ക്കായി ഡിസംബര്‍ 26ന് മുംബൈയിൽവെച്ച് കോലിയും അനുഷ്‌കയും വമ്പന്‍ വിവാഹസല്‍ക്കാരം നടത്തുമെന്നാണ് സൂചന.വിരുഷ്‌ക വെഡിങ്ങ് എന്ന ഹാഷ് ടാഗിലാണ് ആശംസ നേര്‍ന്നത്. നിമിഷങ്ങള്‍കൊണ്ട് വിരുഷ്‌ക വെഡിങ്(#VirushkaWedding) ട്വിറ്റര്‍ ട്രെൻ‍ഡിങിൽ വളരെ മുന്നിലെത്തി.മിലാനിലെ ബോര്‍ഗോ ഫിനോച്ചീറ്റോ റിസോര്‍ട്ടിൽവെച്ചാണ് വിവാഹ ആഘോഷങ്ങള്‍ നടന്നതെന്നാണ് സൂചന

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here