Advertisement

ഐഎൻഎസ് കൽവരി രാഷ്ട്രത്തിന് സമർപ്പിച്ചു

December 14, 2017
Google News 1 minute Read
INS Kalvari commissioned

ആഎൻഎസ് കൽവരി പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തിന് സമർപ്പിച്ചു. ഇന്ത്യൻ നാവികസേനയുടെ പ്രഥമ സ്‌കോർപീൻ ക്ലാസ് അന്തർവാഹിനിയാണ് ഐഎൻഎസ് കൽവരി.

മുംബൈ മസ്ഗാവ് ഡോക്കിലാണ് കമ്മീഷനിങ്ങഅ ചടങ്ങ് നടന്നത്. മെയ്ക്ക് ഇന്ത്യയുടെ ഉത്തമ ഉദാഹരമാണ് ഐ.എൻ.എസ്. കൽവരിയെന്ന്് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. പദ്ധതിയുമായി സഹകരിച്ച എല്ലാനവരേയും അഭിനന്ദിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുമായി സഹകരിച്ച ഫ്രാൻസിന് അദ്ദേഹം നന്ദി പറഞ്ഞു.

കടലിനടിയിൽനിന്ന് എളുപ്പത്തിൽ കണ്ടുപിടിക്കാനാവാതെ അതിശക്തമായ ആക്രമണം നടത്താൻ ശേഷിയുള്ളതാണ് ഐ.എൻ.എസ്. കൽവരി. ഫ്രഞ്ച് സാങ്കേതിക സഹകരണത്തോടെ മസ്ഗാവ് ഡോക്കിൽ നിർമിക്കുന്ന ആറു സ്‌കോർപീൻക്ലാസ് മുങ്ങിക്കപ്പലുകളിൽ ആദ്യത്തേതാണിത്. നിലവിൽ ഇന്ത്യയ്ക്ക് 15 അന്തർവാഹിനികളുണ്ട്.

 

INS Kalvari commissioned

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here