Advertisement

നൂറ് ശതമാനത്തിന് മുകളിൽ ക്യാഷ്ബാക്ക് ഓഫർ പ്രഖ്യാപിച്ച് ജിയോ

January 17, 2018
Google News 0 minutes Read
jio diwali offer jio announces 100 percent cash back offer

മറ്റൊരു തകർപ്പൻ ഓഫർ പ്രഖ്യാപിച്ച് ജിയോ അധികൃതർ വീണ്ടും രംഗത്ത്. റീചാർജ് ചെയ്യുന്ന ജിയോ വരിക്കാർക്ക് 100 ശതമാനത്തിനു മുകളിൽ പണം തിരിച്ചു നൽകുമെന്ന ഓഫറാണ് ജിയോ പ്രഖ്യാപിച്ചിരിക്കുന്നത്.

398 നു മുകളിലുള്ള തുകയ്ക്ക് റീചാർജ് ചെയ്യുന്ന വരിക്കാർക്കെല്ലാം മുഴുവൻ തുകയും തിരിച്ചു നൽകും.

398 രൂപയ്ക്ക് റീചാർജ് ചെയ്താൽ 400 രൂപ രൂപ ക്യാഷ് ബാക്ക് ഓഫറായും നൽകും. മൈജിയോ ആപ്പ് വഴി റീചാർജ് ചെയ്യുന്നവർക്കാണ് ഈ ഓഫർ ലഭിക്കുകയെന്നാണ് ജിയോ പ്രഖ്യാപിച്ചിരിക്കുന്നത്. 400 രൂപ ക്യാഷ്ബാക്ക് തുക വൗച്ചറുകളായാണ് ഉപയോഗിക്കാൻ കഴിയുക.

ജനുവരി 16 മുതൽ 31 വരെയാണ് ക്യാഷ്ബാക്ക് ഓഫർ ലഭിക്കുക.

jio 1

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here