18
Aug 2018
Saturday

മാര്‍ച്ച് 9ന് പൂമരം എത്തുമെന്ന് കാളിദാസ്

poomaram

മാര്‍ച്ച് 9ന് പൂമരം എത്തും, ഫെയ്സ് ബുക്കിലൂടെയാണ് താരം സിനിമയുടെ റിലീസ് തീയ്യതി ആരാധകരുമായി പങ്കുവച്ചത്. ദൈവം അനുഗ്രഹിച്ചാ മറ്റ് തടസ്സം ഒന്നും ഇല്ലെങ്കില്‍ 2018മാര്‍ച്ച് 9ന് പൂമരം റിലീസ് ചെയ്യുമെന്നാണ് കാളിദാസിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്. എല്ലാവര്‍ഷവും മാര്‍ച്ച് 9 ഉണ്ടല്ലോ എന്ന് ചോദിക്കണ്ട. കാരണം  അതിനും കാളിദാസിന് മറുപടിയുണ്ട്. 2018എന്ന് പ്രത്യേകം എഴുതിയത് എല്ലാവര്‍ഷവും മാര്‍ച്ച് 9ഉണ്ടല്ലോ എന്ന്  ഏറ്റുപിടിക്കും എന്ന് അറിയാമെന്നത് കൊണ്ടാണെന്നും കാളിദാസ് പറയുന്നു.

എബ്രിഡ് ൻൈ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ കാളിദാസിന് പുറമെ കുഞ്ചാക്കോ ബോബൻ, മീര ജാസ്മിൻ, ഗായത്രി സുരേഷ് എന്നിവരും വേഷമിടുന്നതായാണ് സൂചന. ഡോ പോൾ വർഗീസും എബ്രിഡ് ഷൈനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ചിത്രം കഴിഞ്ഞ ഫെബ്രുവരിയിൽ റിലീസ് ചെയ്യുമെന്നായിരുന്നു ആദ്യം പുറത്തുവന്ന വാർത്ത. എന്നാൽ റിലീസ് നീളുകയായിരുന്നു. ചിത്രത്തിന്റെ പേരിൽ നിരവധി ട്രോളുകളാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നത്. ചിത്രം ഉപേക്ഷിച്ചെന്നു വാർത്ത പോലും വന്നു.

Top