Advertisement

വിദ്യാ ബാലൻ ആമിയില്‍ നിന്ന് ഒഴിവായത് അനുഗ്രഹമായി: സൂര്യാ കൃഷ്ണമൂര്‍ത്തി

February 9, 2018
Google News 4 minutes Read
aami

വിദ്യാ ബാലൻ ആമിയില്‍ നിന്ന് ഒഴിവായത് അനുഗ്രഹമായെന്ന് സൂര്യാകൃഷ്ണ മൂര്‍ത്തി.  ആമിയുടെ പ്രിവ്യൂ ഷോ കണ്ട് സൂര്യാ കൃഷ്ണ മൂര്‍ത്തി എഴുതിയ കുറിപ്പിലാണ് ഈ പരാമര്‍ശം. ഇന്ത്യന്‍ സിനിമയിൽ ഞാൻ കണ്ട ഏറ്റവും നല്ല ബയോ പിക്  ആണ്’ആമി’ എന്നും സൂര്യാ കൃഷ്ണമൂര്‍ത്തി പറയുന്നു.

ഗാന്ധി കണ്ടപ്പോളുണ്ടായ അനുഭവം തന്നെ ആമി കണ്ടപ്പോഴും ഉണ്ടായി. സിനിമയിലെ സത്യസന്ധത തന്നെയാണ് പ്രധാന ഘടകം .. കടൽ പോലെ വിശാലമായ ഒരു മനസ്സ് … ആ മനസ്സിലൂടെയുള്ള ഒരു യാത്ര … കഥാകാരിയുടെ മനസ്സിലെ കൃഷ്ണനെ എന്തു മനോഹരമായാണ് കമൽ വരച്ചിരിക്കുന്നതെന്നും കുറിപ്പിലുണ്ട്.

സൂര്യാകൃഷ്ണമൂര്‍ത്തിയുടെ ‘ആമി അനുഭവം’ ഇങ്ങനെ

‘ആമി ‘ ഇന്നലെ പ്രിവ്യൂ കണ്ടു ..
സിനിമ കഴിഞ്ഞ് സീറ്റിൽ നിന്ന് എണീറ്റപ്പോൾ ആദ്യം കണ്ടത് എന്റെ തൊട്ട് പിന്നിലെ സീറ്റിൽ പൊട്ടി കരയുന്ന ഒരു സ്ത്രീയെയാണ് ..
ആമി ഒപ്പേ ,ആമി ഓപ്പേ എന്നു പറഞ്ഞു കരഞ്ഞ ആ സത്രീ മാധവിക്കുട്ടിയുടെ സഹോദരി സുലോചനയാണെന്ന് പിന്നീടറിഞ്ഞു ..

അവരുടെ അതേ മനോനിലയായിരുന്നൂ , മാധവിക്കുട്ടിയെ ദൂരെ നിന്നു മാത്രം കണ്ടിരുന്ന എനിക്കും ..
ഒരു കരിങ്കല്ല് നെഞ്ചിൽ വച്ചതു പോലെ …

എന്നെ ക്ഷണിച്ച കമലിനെയും മഞ്ജുവിനേയും കാണണമെന്നുണ്ടായിരുന്നു .. മനസ്സ് നിറയെ വിങ്ങലായപ്പോൾ , കാണാനായില്ല .. കണ്ടില്ല.
ആ മര്യാദ ഞാൻ കാണിച്ചില്ല ..

ഞാൻ കണ്ട ഏറ്റവും നല്ല Bio Pic അറ്റൻബറോയുടെ ഗാന്ധി തന്നെ ..
ഗാന്ധി കണ്ടപ്പോളുണ്ടായ അനുഭവം തന്നെ ആമി കണ്ടപ്പോഴും ഉണ്ടായി ..

സിനിമയിലെ സത്യസന്ധത തന്നെയാണ് പ്രധാന ഘടകം .. കടൽ പോലെ വിശാലമായ ഒരു മനസ്സ് … ആ മനസ്സിലൂടെയുള്ള ഒരു യാത്ര …
കഥാകാരിയുടെ മനസ്സിലെ കൃഷ്ണനെ എന്തു മനോഹരമായാണ് കമൽ വരച്ചിരിക്കുന്നത് ..

Kamal, you have told only the truth, and that too boldly, without fear…

ഇൻഡ്യൻ സിനിമയിൽ ഞാൻ കണ്ട ഏറ്റവും നല്ല Bio Pic… ‘ആമി’ തന്നെ ..

വിദ്യാ ബാലൻ ഈ ചിത്രത്തിൽ നിന്ന് ഒഴിവായത് അനുഗ്രഹമായി ..
A Blessing in Disguise..

മഞ്ജു നല്കിയത് വേഷപകർച്ചയാണോ, രൂപ പകർച്ചയാണോ ,ഭാവ പകർച്ചയാണോ ..

Manju, you are one of the wonders of the world.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here