Advertisement

ഫ്ളോറിഡയില്‍ സ്ക്കൂളില്‍ വെടിവെപ്പ്; 17മരണം

February 15, 2018
Google News 0 minutes Read
gunfire

അമേരിക്കയിലെ ഫ്ളോറിഡയില്‍ സ്ക്കൂളില്‍ വെടിവെപ്പ്. മജോരിറ്റി സ്‌റ്റോണ്‍മാന്‍ ഡഗ്ലസ് ഹൈസ്ക്കൂളിലാണ് സംഭവം. ആക്രമണത്തില്‍ കുട്ടികള്‍ അടക്കം 17പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സ്ക്കൂളിലെ മുന്‍ വിദ്യാര്‍ത്ഥി നിക്കോളസ് ക്രൂസ് എന്ന വിദ്യാര്‍ത്ഥിയാണ് ആക്രമണം നടത്തിയത്. സ്ക്കൂളില്‍ നിന്ന് പുറത്താക്കപ്പെട്ട വിദ്യാര്‍ത്ഥിയാണിത്. ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം. യാതൊരു പ്രകോപനവും ഇല്ലാതെയാണ് നിക്കോളാസ് വെടിവെച്ചത്. സ്ക്കൂളിനം പുറത്ത് വച്ച് മൂന്ന് പേരെ വെടിവച്ച നിക്കോളാസ് സ്ക്കൂളില്‍ കടന്ന ശേഷം ബാക്കിയുള്ളവരെ വെടിവച്ചിടുകയായിരുന്നു. 12 പേര്‍ സ്‌കൂളിനുള്ളിലും മൂന്നു പേര്‍ പുറത്തും രണ്ടു പേര്‍ ആശുപത്രിയിലുമാണ് മരിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here