Advertisement

റിപ്പോര്‍ട്ടില്‍ സംഭവിച്ചത് ഔദ്യോഗിക പിഴവ്, തിരുത്താന്‍ തയ്യാര്‍; കളക്ടര്‍ ടി.വി. അനുപമ

March 2, 2018
Google News 0 minutes Read
tv anupama

തെറ്റായ സര്‍വ്വേ നമ്പറില്‍ മുന്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരായ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത് ഔദ്യോഗിക പിഴവ് മാത്രമാണെന്ന് ആലപ്പുഴ ജില്ലാ കളക്ടര്‍ ടി.വി. അനുപമ. തെറ്റായ സര്‍വ്വേ നമ്പറിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്ന് പറഞ്ഞ കോടതി റിപ്പോര്‍ട്ട് റദ്ദാക്കുകയും കളക്ടര്‍ ടി.വി. അനുപമയെ വിമര്‍ശിക്കുകയും ചെയ്തിരുന്നു. അതിനെ തുടര്‍ന്നാണ് കളക്ടറുടെ വിശദീകരണം. സംഭവിച്ചത് ഔദ്യോഗിക പിഴവെന്ന് കളക്ടര്‍ വിശദീകരിച്ചു. കോടതി അനുവദിക്കുകയാണെങ്കില്‍ റിപ്പോര്‍ട്ട് തിരുത്തി സമര്‍പ്പിക്കാമെന്നും ടി.വി. അനുപമ പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here