Advertisement

സാധ്യതകള്‍ ചുഴലിക്കാറ്റിലേക്ക്?; ജാഗ്രത പുലര്‍ത്തി സംസ്ഥാനം

March 13, 2018
Google News 0 minutes Read
no possibility of cyclone in kerala

കാലാവസ്ഥയില്‍ കണ്ടുവരുന്ന മാറ്റങ്ങള്‍ ചുഴലിക്കാറ്റിലേക്ക് വിരല്‍ചൂണ്ടുന്നതായി കാലാവസ്ഥ കേന്ദ്രങ്ങളുടെ മുന്നറിയിപ്പ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് നേരത്തേ അറിയിച്ചിരുന്നെങ്കിലും ന്യൂനമര്‍ദ്ദം കൂടുതല്‍ ശക്തിപ്പെടുകയാണെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ചുഴലിക്കാറ്റിനുള്ള സാധ്യതകള്‍ ആദ്യം തള്ളികളഞ്ഞിരുന്നെങ്കിലും ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ചുഴലിക്കാറ്റും പ്രബലപ്പെട്ടേക്കാം. ചുഴലിക്കാറ്റ് ലക്ഷദ്വീപ് വഴി കടന്നുപോകുമെന്നാണ് കാലാവസ്ഥ കേന്ദ്രം അറിയിച്ചിരിക്കുന്നത്. മണിക്കൂറില്‍ 65 കിലോ മീറ്റര്‍ വേഗത്തിലാണ് കാറ്റ് വീശാന്‍ സാധ്യത. ശക്തിയായ മഴക്കും സാധ്യതകളുണ്ട്. സംസ്ഥാനത്ത് പലയിടത്തും കാലാവസ്ഥയില്‍ വലിയ രീതിയിലുള്ള മാറ്റങ്ങള്‍ കണ്ടുതുടങ്ങി. കടലില്‍ 3 മീറ്റര്‍ വരെ ഉയരത്തില്‍ തിരകള്‍ രൂപപ്പെട്ടേക്കാം. വ്യാഴാഴ്ച വരെ മത്സ്യബന്ധനത്തിനായി ആരും കടലിലേക്ക് പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് പലയിടങ്ങളിലും കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. തീരദേശത്ത് നാവികസേനയുടെ കപ്പലുകള്‍ വിന്യസിപ്പിച്ചിട്ടുണ്ട്. ഏത് സാഹചര്യം വന്നാലും നേരിടാന്‍ തയ്യാറാണെന്ന് സര്‍ക്കാര്‍ അറിയിച്ചു. ശ്രീലങ്കയുടെ പടിഞ്ഞാറ് രൂപപ്പെട്ട ന്യൂനമര്‍ദ്ദം തീവ്രന്യൂനമര്‍ദ്ദമായതാണ് ചുഴലിക്കാറ്റിനുള്ള സാധ്യത ഉടലെടുക്കാന്‍ കാരണം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here