Advertisement

വ്യാജ ഹര്‍ത്താല്‍ അക്രമം; മലപ്പുറത്ത് നിന്ന് 250 പേരെ അറസ്റ്റ് ചെയ്തു

April 17, 2018
Google News 0 minutes Read

വ്യാജ ഹര്‍ത്താലിലെ അ​ക്ര​മ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ല​പ്പു​റ​ത്തു​മാ​ത്രം 250 പേ​രെ അ​റ​സ്റ്റ് ചെ​യ്തു. ഇ​തി​ൽ 80 പേ​രെ റി​മാ​ൻ​ഡ് ചെ​യ്തു. ഇ​വ​രു​ടെ ഫോ​ണു​ക​ൾ പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ഹ​ർ​ത്താ​ലി​ന് ആ​ഹ്വാ​നം ന​ൽ​കി​യ വാ​ട്സ് ആ​പ്പ് ഗ്രൂ​പ്പ് അം​ഗ​ങ്ങ​ൾ പോ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഇ​വ​രെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തേ​ക്കും. അ​ക്ര​മ​ത്തി​നു നേ​തൃ​ത്വം ന​ൽ​കി​യ​വ​രെ സ്ഥി​രം കു​റ്റ​വാ​ളി​ക​ളു​ടെ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

കത്‌വയില്‍ എട്ടു വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് സോഷ്യല്‍ മീഡിയയിലൂടെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ഹര്‍ത്താലില്‍ വ്യാപക പ്രതിഷേധം ഉടലെടുത്തിരുന്നു. ഇതേ കുറിച്ച് അന്വേഷിക്കാന്‍ ഡിജിപി പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കിയിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here