Advertisement

രോഗികളുടെ മൂത്രം കാലിചെയ്യാന്‍ ഉപയോഗിക്കുന്ന റബ്ബര്‍ ട്യൂബുകള്‍ ഉപയോഗിച്ച് കവണ ഉണ്ടാക്കുന്നതായി പരാതി

April 19, 2018
Google News 1 minute Read

ആശുപത്രികളില്‍ രോഗികളുടെ മൂത്രം കാലിചെയ്യാന്‍ ഉപയോഗിക്കുന്ന ‘FOLEYS CATHETER’ എന്ന റബ്ബര്‍ ട്യൂബ് ഉപയോഗിച്ച് കവണ (തെറ്റാലി) ഉണ്ടാക്കുന്നതായി പരാതി. സോഷ്യല്‍ മീഡിയയിലാണ് ഇത്തരത്തിലൊരു പരാതി സന്ദേശം വ്യാപകമായിരിക്കുന്നത്. കളിക്കാനായി കുട്ടികള്‍ ഉപയോഗിക്കുന്ന കവണ മലയാറ്റൂര്‍ മല അടിവാരത്ത് വില്‍ക്കാന്‍ വെച്ചത് ശ്രദ്ധയില്‍ പെട്ട വ്യക്തിയാണ് ഇത്തരത്തിലൊരു സന്ദേശം സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചിരിക്കുന്നത്.

ആശുപത്രിയില്‍ വര്‍ഷങ്ങളായി സേവനം ചെയ്ത വ്യക്തി കവണ നിര്‍മ്മിക്കാന്‍ ഉപയോഗിച്ചിരിക്കുന്നത് രോഗികളുടെ മൂത്രം കാലി ചെയ്യാന്‍ ഐസിയുവില്‍ നിത്യേന ഉപയോഗിച്ച് കാണുന്നതാണെന്ന് സോഷ്യല്‍ മീഡിയ സന്ദേശത്തില്‍ പറയുന്നു. മാര്‍ക്കറ്റില്‍ പുതിയ ട്യൂബിന് 150 രൂപ വരെ വില വരുന്ന സാഹചര്യത്തില്‍ ആശുപത്രികളില്‍ നിന്ന് രോഗികള്‍ക്കായി ഉപയോഗിച്ച ശേഷം പുറംതള്ളുന്ന പഴയ ട്യൂബ് കഴുകി കവണക്കായി ഉപയോഗിക്കുന്നതാണെന്ന് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച സന്ദേശത്തില്‍ വിശദീകരിക്കുന്നു. ഇത്തരം, ട്യൂബുകള്‍ ഉപയോഗിച്ചുകൊണ്ടുള്ള കവണ കുട്ടികള്‍ കളിക്കാന്‍ ഉപയോഗിക്കുന്നത് മാരകമായ രോഗങ്ങള്‍ക്ക് കാരണമാകുമെന്നും പറയുന്നുണ്ട്.

ആശുപത്രികളില്‍ ഉപയോഗിക്കുന്ന ട്യൂബ്

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here